ഗ്രെംലിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം:Gremlin eating cookie.JPG
"ഗ്രെംലിന്‍സ്" എന്ന സിനിമയിലെ ഒരു ഗ്രെംലിന്‍

ഇംഗ്ലീഷ് ഐതിഹ്യങ്ങളില്‍ കാണുന്ന ഒരു ജീവിയാണ് ഗ്രെംലിന്‍. വികൃതി സ്വഭാവമുള്ളവരും യന്ത്രങ്ങളേപ്പറ്റി അറിവുള്ളവരും ആകാശനൗകകളില്‍ പ്രത്യേക താത്പര്യമുള്ളവരുമായാണ് ഇവയെ പൊതുവെ ചിത്രീകരിക്കാറ്. ആകാശനൗകകള്‍ പറപ്പിക്കുന്നവരുടെ ഇടയിലാണ് ഗ്രെംലിന്‍ സങ്കല്പത്തിന്റെ ഉദ്ഭവം. വിമാനങ്ങള്‍ കേടാക്കുന്നത് ഗ്രെംലിനുകളാണെന്ന് അവര്‍ വിശ്വസിച്ചു. പുരാതന ഇംഗ്ലീഷിലെ "നാശമുണ്ടാക്കുക", "ദേഷ്യപ്പെടുത്തുക" എന്നെല്ലാം അര്‍ത്ഥമുള്ള ഗ്രെമിയന്‍ എന്ന പദത്തില്‍നിന്നാണ് ഗ്രെംലിന്‍ എന്ന പേരിന്റെ ഉദ്ഭവം എന്ന് ജോണ്‍. ഡബ്ലിയു. ഹേസന്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല സാങ്കല്പിക ജീവികളെയും ഗ്രെംലിന്‍ എന്ന പേരില്‍ പരാമര്‍ശിക്കുവാന്‍ ആരംഭിച്ചു.

"http://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B5%86%E0%B4%82%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം