ഗ്രിഡ് കമ്പ്യൂട്ടിങ്ങ്
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
കമ്പ്യൂട്ടർ ഉപയോഗ ക്ഷമതയും വിവരസംഭരണശേഷി(ഡാറ്റാ സ്റ്റോറേജ് കപ്പാസിറ്റി)യും നെറ്റ്വർക്ക് വഴി ഷെയർ ചെയ്യുന്ന സേവനമാണ് ഗ്രിഡ്. കമ്പ്യൂട്ടറുകൾ തമ്മിലുള്ള സാധാരണ വിവര കൈമാറ്റത്തേക്കാളുപരി ലോകത്തുള്ള കമ്പ്യൂട്ടർ നെറ്റ്വർക്കുകളെ ഒറ്റ കമ്പ്യൂട്ടേഷൻ വിഭവമായി(Resource) മാറ്റാനാണ് ഗ്രിഡ് ലക്ഷ്യം വെക്കുന്നത്. യൂറോപ്യൻ സെന്റർ ഫോർ ന്യൂക്ലിയർ റിസേർച്ചാണ്(CERN) ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പരീക്ഷണങ്ങളെ മുൻപോട്ടു നയിക്കുന്നത്.
ഇന്റർനെറ്റിൽ സെർവറുകൾക്കാണ് പ്രാധാന്യം. ഫയൽ ഡൌൺലോഡ് ചെയ്യാനും ഡാറ്റ കൈമാറ്റം ചെയ്യുവാനും ഒക്കെ സെർവറാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഗ്രിഡിൽ ഈ സേവനങ്ങൾ ചെയ്യുന്നത് ഒന്നിലധികം കമ്പ്യൂട്ടറുകൾ ചേർന്നാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന പ്രവൃത്തികൾ വളരെ വേഗത്തിൽ തീരും.
CERN നിർമ്മിച്ച ലാർജ്ജ് ഹാർഡോൺ കോളൈഡർ ഉണ്ടാക്കുന്ന ഡാറ്റ കൈകാര്യം ചെയ്യുവാനാണ് യഥാർത്ഥത്തിൽ ഗ്രിഡ് വികസിപ്പിച്ചത്.