ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ വാർഷിക വ്യാപാരമേളയാണ് ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ. കേരളത്തിന്റെ വ്യവസായ-വാണിജ്യ-വിനോദസഞ്ചാര മേഖലകളിൽ ശ്രദ്ധേയമാം വിധം മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്താൽ സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണിത്. 2007 മുതലാണ് ഈ ആഘോഷത്തിനു തുടക്കം കുറിച്ചത്. ടൂറിസം വകുപ്പും ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റും ധനകാര്യവകുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സംയോജിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും ഡിസംബർ 1 മുതൽ ജനുവരി 15 വരെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്[1].

അവലംബം[തിരുത്തുക]

  1. "About GKSF". Archived from the original on 2010-10-19. Retrieved 2011-12-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]