ഗോള്‍ഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഒരു ഗോള്‍ഫ് പന്ത് ഗോള്‍ഫ് കോഴ്സിഞോളിന് അടുത്തായി

ഒരു കായിക വിനോദമാണ് ഗോള്‍ഫ്. കളിക്കായി രൂപകല്പ്പന ചെയ്ത പലതരത്തിലുള്ള ദണ്ഡുകള്‍ (ക്ലബ്) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടികളിലൂടെ പന്ത് ഗോള്‍ഫ് കോഴ്സിലെ കുഴികളില്‍(ഹോള്‍) വീഴ്ത്തുക എന്നതാണ് കളിയുടെ ലക്ഷ്യം. കളിസ്ഥലത്തിന് ഒരു അടിസ്ഥാന ഘടനയില്ലാത്ത വളരെ കുറച്ച് പന്ത് കളികളില്‍ ഒന്നാണ് ഗോള്‍ഫ്. ഇതിന്റെ കളിസ്ഥലങ്ങളെ ഗോള്‍ഫ് കോഴ്സുകള്‍ എന്നാണ് പറയുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ ഘടനയാണ്. മിക്കവാറും 9 മുതല്‍ 18 വരെ ഹോളുകളാണ് ഒരു ഗോള്‍ഫ് കോഴ്സില്‍ സാധാരണയായി ഉണ്ടാവുക.

ഇന്ന് നിലവിലുള്ള രേഖകളനുസരിച്ച് ലോകത്തിലെ ആദ്യ ഗോള്‍ഫ് കളി നടന്നത് A.D. 1456ല്‍ സ്കോട്ട്ലണ്ടിലെ എഡിന്‍ബര്‍ഗിലെ ബ്രണ്ട്സ്ഫീല്‍ഡ് ലിങ്ക്‌സില്‍ സ്ഥിതി ചെയ്യുന്ന എഡിന്‍ബര്‍ഗ് ബര്‍ഗെസ് ഗോള്‍ഫിങ് സൊസൈറ്റിയില്‍ വച്ചാണ് (ഇപ്പോള്‍ "ദ റോയല്‍ ബര്‍ഗെസ് ഗോള്‍ഫിങ് സൊസൈറ്റി"). ഗോള്‍ഫ് ഇന്ന് ലോകമെമ്പാടും കളിക്കപ്പെടുന്നു. മിക്ക രാജ്യങ്ങളിലും ഇന്ന് ഗോഫ് കോഴ്സുകളുണ്ട്.

ഗോള്‍ഫ് ഓരോ ദിവസവും കാഴ്ചക്കാരുടെ കളിയായി മാറിക്കൊണ്ടിരികുകയാണ്. ഇന്ന് ലോകമെമ്പാടും പല നിലകളിലുള്ള പ്രൊഫഷണല്‍, അമച്വര്‍ ഗോള്‍ഫ് പര്യടനങ്ങള്‍ നടക്കുന്നു. ടൈഗര്‍ വുഡ്സ്, ജാക്ക് നിക്ലോസ്, അന്നിക സൊറെന്‍സ്റ്റാം തുടങ്ങിയവരെല്ലാം ലോകമെമൊആടും അറിയപ്പെടുന്ന കായിക താരങ്ങളാണ്. സ്പോണ്‍സര്‍ഷിപ്പും കളിയുടെ ഒര്‍ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. പലപ്പോഴും കളിക്കാര്‍ക്ക് കളിയില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണം സ്പോണ്‍സര്‍ഷിപ്പ് കരാറുകളില്‍നിന്നാണ് ലഭിക്കുന്നത്

"http://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം