ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്
Golden Globe Awards signs.jpg
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് സൂചികകള്‍
Awarded for ചലച്ചിത്ര, ടെലിവിഷന്‍ രംഗത്തെ മികച്ച സംഭാവനകള്‍ക്ക്
Presented by ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍
Country യുണൈറ്റഡ് സ്റ്റേറ്റ്സ്
First awarded 1944
Official website

ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്കാരമാണ്‌ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.[1] ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ല്‍ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയില്‍ വെച്ച് നടന്നു. 2008ലെ മികച്ച ടെലിവിഷന്‍-ചലച്ചിത്ര സംഭാവനകളെ ആദരിച്ചു കൊണ്ട് ജനുവരി 11, 2009ന്‌ ബെവെര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് 66ാമത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ നല്‍കപ്പെട്ടു.

[തിരുത്തുക] നിയമങ്ങള്‍

ഹോളിവുഡില്‍ താമസിക്കുന്നതും യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള വാര്‍ത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തര്‍ദ്ദേശീയ മാധ്യമപ്രവര്‍ത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ജനുവരിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നല്‍കപ്പെടുന്നു.

ഒരു ചലച്ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെടണമെങ്കില്‍

  1. ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടക്ക് ഗ്രേറ്റര്‍ ലോസ് ഏഞ്ചലസ് പ്രദേശത്ത് ഏഴ് ദിവസത്തേക്കെങ്കിലുമുള്ള പ്രദര്‍ശനത്തിനായി റിലീസ് ചെയ്തിരിക്കണം.
  2. അസോസിയേഷന്‍ അംഗത്വമുള്ളവര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കണം.
  3. ചിത്രത്തിന്റെ വിതരണക്കാരന്‍ അംഗങ്ങളെ കത്തിലൂടെ പ്രദര്‍ശനത്തിനായി ക്ഷണിച്ചിരിക്കണം.
  4. മോഷന്‍ പിക്ചര്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ അംഗീകാരം ല‍ഭിച്ചിരിക്കണം.
  5. പ്രദര്‍ശനം തുടങ്ങി പത്തു ദിവസത്തിനുള്ളില്‍ അപേക്ഷാ ഫോം ലഭിച്ചിരിക്കണം.

മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനു നിബന്ധനകളില്‍ ചെറിയ വ്യത്യാസമുണ്ട്.[2]

  1. കുറഞ്ഞത് 51 ശതമാനം സംഭാഷണമെങ്കിലും ഇംഗ്ലീഷ്-ഇതര ഭാഷ ആയിരിക്കണം.
  2. യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള രാജ്യത്തു നിന്നാകണം.
  3. പ്രതിനിധീകരിക്കുന്ന രാജ്യത്തില്‍ നവംബര്‍ 1നും ഡിസംബര്‍ 31നും ഇടക്കുള്ള 14 മാസത്തിനിടക്കായിരിക്കണം ചലച്ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

[തിരുത്തുക] അവലംബം

  1. About the HFPA. www.goldenglobes.org. HFPA. ശേഖരിച്ചത് 2008-11-02.
  2. http://cdn.goldenglobes.org/resources/FF-rules_66.pdf
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം