ഗോലിയാത്ത് തവള
| ഗോലിയാത്ത് തവള | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Ranidae |
| ജനുസ്സ്: | Conraua |
| വർഗ്ഗം: | C. goliath |
| ശാസ്ത്രീയ നാമം | |
| Conraua goliath (Boulenger, 1906) |
|
ഭൂമിയിൽ ഇപ്പോഴുള്ള ഏറ്റവും വലിപ്പം കൂടിയ ഇനം തവളകളാണ് ഗോലിയാത്ത് തവള(ഇംഗ്ലീഷ്:Goliath Frog). 13 ഇഞ്ച് നീളവും 3 കിലോഗ്രാം ഭാരവും ഇവയ്ക്കുണ്ട്. ഇവയുടെ ആവാസമേഖല വളരെ ചെറുതാണ്, കാമറൂണിനും ഇക്വിറ്റോറിയൽ ഗയാനയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇവയെ കാണാറുള്ളു. ഗോലിയാത്ത് തവളകളെ ഓമന മൃഗമായി വളർത്താറുണ്ട്. റാനിഡേ കുടുംബത്തിലെ കോൻറുവ ജനുസ്സിലാണ് ഗോലിയാത്ത് തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗോലിയാത്ത് തവളകളുടെ ശാസ്ത്രനാമം കോൻറുവ ഗോലിയാത്ത്(Conraua Goliath) എന്നാണ്.
ഉള്ളടക്കം |
[തിരുത്തുക] സ്വഭാവം
ഗോലിയാത്ത് തവളകൾ പതിനഞ്ച് വർഷം വരെ ജീവിച്ചിരിക്കും. പ്രധാനമായും ഞണ്ടുകളേയാണ് ഇവ ആഹാരമാക്കുന്നത്, ചിലപ്പോൾ ഇവ ഷഡ്പദങ്ങളേയും ചെറു തവളകളേയും അഹാരമാക്കാറുണ്ട്. നല്ല ശ്രവണി ശക്തിയുള്ള ഗോലിയാത്ത് തവളകൾക്ക് സ്വന സഞ്ചികൾ ഇല്ല.
[തിരുത്തുക] ആവാസ മേഖല
നല്ല ഒഴുക്കുള്ള, അടിത്തട്ടിൽ മണലുള്ള നദികളിലാണ് ഗോലിയാത്ത് തവളകളെ കാണുന്നത്. ഇത്തരം നദികളിൽ ജലം നല്ല പോലെ തെളിഞ്ഞതും ഓക്സിജന്റെ അളവു വളരെ കൂടുതലുമായിരിക്കും. ഇങ്ങനെയുള്ള ആവാസയോഗ്യമായ പ്രദേശം കാമറൂണിനും ഗയാനയ്ക്കും ഇടയിലുള്ള 200 കിലോമീറ്റർ പ്രദേശമാണ്.
[തിരുത്തുക] അവലംബം
- Amiet (2004). Conraua goliath. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a range map and justification for why this species is endangered
- Sabater-Pi, J. (1985). Contribution to the biology of the Giant Frog (Conraua goliath, Boulenger). Amphibia-Reptilia, 6(2), 143-153.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
Data related to Conraua goliath at Wikispecies- Endangered Profile at AMNH
- ഗോലിയാത്ത് തവള at the Encyclopedia of Life
[തിരുത്തുക] പ്രമാണങ്ങൾ
- Photos of goliath frogs with people at Queensland Frog Society
- Conraua golaith at CalPhotos
Media related to Conraua goliath at Wikimedia Commons