ഗൂഗോള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നിനെ തുടര്‍ന്ന് 100 പൂജ്യങ്ങള്‍ വരുന്ന സംഖ്യയാണ് ഗൂഗോള്‍ എന്നറിയപ്പെടുന്നത്.[1] 1920-ല്‍ അമേരിയ്ക്കന്‍ ഗണിതശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് കാസ്‌നര്‍ ആണ് ഗൂഗോള്‍ എന്ന് ആ സംഖ്യയെ നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ 9 വയസ്സ് പ്രായമുള്ള അനന്തിരവനാണ് ഈ പേര്‍ നിര്‍ദ്ദേശിച്ചതെന്ന് പറയപ്പെടുന്നു
ദ്വയാങ്കവ്യവസ്ഥയില്‍ ഈ സംഖ്യ സൂചിപ്പിയ്ക്കാന്‍ 333 ബിറ്റ്സ് ഉപയോഗിയ്ക്കുന്നു.ഈ സംഖ്യയുടെ അളവ് 70! ന്റെ പരിമാണത്തിന് ഏകദേശം തുല്യമാണ്.മൗലികകണങ്ങളുടെ എണ്ണം,സാദ്ധ്യമായ ചെസ്സ് കളികളുടെ എണ്ണം തുടങ്ങി സാധാരണ നിലയില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ അസാദ്ധ്യമായ വളരെ വലിയ സംഖ്യകളെ സൂചിപ്പിയ്ക്കാന്‍ ഈ സംഖ്യ ഉപയോഗിയ്ക്കപ്പെടുന്നു.
ഗൂഗോള്‍ എന്ന സംഖ്യയില്‍നിന്നും വികസിച്ചതാണ് ഗൂഗോപ്ലക്സ്.ഒന്നിനെ തുടര്‍ന്ന് ഒരു ഗൂഗോള്‍ പൂജ്യങ്ങള്‍ വരുന്ന സംഖ്യയാണിത്.
ഗണിതശാസ്ത്രത്തില്‍ ഈ സംഖ്യയ്ക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും എഡ്വേര്‍ഡ് കാസ്‌നര്‍ അനന്തത്തിന് വലിയ സംഖ്യകളില്‍ നിന്നുമുള്ള വ്യത്യാസം വിവരിയ്ക്കാന്‍ ഉപയോഗിച്ചിരുന്നത് ഈ സംഖ്യയായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] സൂചിപ്പിയ്ക്കുന്ന രീതികള്‍



[തിരുത്തുക] പ്രത്യേകതകള്‍
- ഈ സംഖ്യയില്‍ കാണപ്പെടുന്ന അഭാജ്യസംഖ്യകള്‍ 2, 5 എന്നിവയാണ്.
- പ്രപഞ്ചത്തില്‍ കാണപ്പെടുന്ന മൗലികകണങ്ങളുടെ ആകെ എണ്ണത്തേക്കാളും(1080) വലുതാണ് ഈ സംഖ്യ.
[തിരുത്തുക] പ്രാധാന്യം
- ഇന്ന് വലിയ സംഖ്യയായി കരുതപ്പെടുന്ന അവഗാഡ്രോ സംഖ്യ,ഗൂഗോളിന്റെ നാലാംമൂലത്തേക്കാള്‍ ചെറുതാണ്
- തമോദ്വാരങ്ങള്‍ക്ക് സംഭവിയ്ക്കുന്ന ശോഷണം സ്ഥിരീകരിച്ചിട്ടുണ്ട്.ഏകദേശം 2*1030കി.ഗ്രാം വരുന്നതാണ് സൗരപിണ്ഡം.ഈ ഭാരത്തിന്റെ 105ന്റേയും 1010 ഇടയില്‍ ഭാരം വരുന്ന തമോദ്വാരങ്ങളാണ് സൂപര്‍ മാസ്സീവ് തമോദ്വാരങ്ങള്‍.ഇവയ്ക്ക് ശോഷണം സംഭവിയ്ക്കാനെടുക്കുന്ന സമയം ഏകദേശം ഒരു ഗൂഗോള്‍ വര്‍ഷം ആണത്രേ!
- സാദ്ധ്യമായ ചെസ്സ് കളികളുടെ ഏറ്റവുംചെറിയ എണ്ണം ഷാനോണ്‍ സംഖ്യ(10120) എന്ന സംഖ്യ കൊണ്ട് സൂചിപ്പിയ്ക്കുന്നു.ഈ സംഖ്യ ഒരു ഗൂഗോളിനേക്കാള്‍ വലുതാണ്.
- മഹാവിസ്ഫോടനത്തിനു ശേഷം കഴിഞ്ഞുപോയ പ്ലാങ്ക് സമയത്തേക്കാള്‍ വലുതാണ് ഒരു ഗൂഗോള്‍.പ്രോടോണ്‍ എന്ന കണത്തിന്റെ വ്യാസത്തിന്റെ ഏകദേശം 10-20 മടങ്ങ് വരുന്ന പ്ലാങ്ക് ലെങ്ത് എന്നറിയപ്പെടുന്ന ദൂരം പ്രകാശവേഗതയില്‍ സഞ്ചരിയ്ക്കാനായി ഫോടോണ്‍ കണം എടുക്കുന്ന സമയമാണ് പ്ലാങ്ക് ടൈം.
[തിരുത്തുക] ഗൂഗിള്‍
ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് തിരച്ചില്‍ സംവിധാനത്തിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ഗെ ബ്രിനും തങ്ങളുടെ സംവിധാനത്തെ അപ്രകാരം വിളിയ്ക്കാന്‍ പ്രചോദനമായത് ഗൂഗോള്‍ എന്ന നാമമത്രേ!സ്ഥാപകരിലൊരാളായ ലാറി പേജ് 1997ല്‍ സ്റ്റാന്റ്ഫോര്‍ഡ് യുണിവേര്‍സിറ്റിയിലെ സഹപാഠികളുമയി ചര്‍ച്ച ചെയ്തതിന്റെ ഫലമായി സിയന്‍ ആന്റേര്‍സണ്‍ എന്ന വിദ്യാര്‍ത്ഥി സാദ്ധ്യമായ എല്ലാ ഡൊമൈന്‍ നാമങ്ങളും തിരഞ്ഞുകോണ്ടിരിയ്ക്കുന്നതിനിടെ ഗൂഗോള്‍ എന്ന വാക്കിനെ ഗൂഗിള്‍ ആയി തെറ്റി വ്യാഖ്യാനിയ്ക്കപ്പെട്ടു.ശേഷം ഗൂഗിള്‍ എന്ന ഈ പേരുതന്നെ ഇന്റര്‍നെറ്റില്‍ നിന്നും ബൃഹത്തായ വിവരശേഖരം പ്രവര്‍ത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നിശ്ചയിയ്ക്കപ്പെട്ടു.

