ഗൂഗിൾ നൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ നൗ
Original author(s)Google
വികസിപ്പിച്ചത്Google
ആദ്യപതിപ്പ്ജൂലൈ 9, 2012; 11 വർഷങ്ങൾക്ക് മുമ്പ് (2012-07-09)
Stable release
5.5 / ഒക്ടോബർ 29, 2015; 8 വർഷങ്ങൾക്ക് മുമ്പ് (2015-10-29)
ഓപ്പറേറ്റിങ് സിസ്റ്റംAndroid 4.1+ ("Jelly Bean"), iOS 6.0+ and ChromeOS
Limited functionality in Microsoft Windows, macOS, Linux (via Google Chrome and the Google app)[1][2]
Replaced byGoogle Assistant
ലഭ്യമായ ഭാഷകൾEnglish
തരംIntelligent personal assistant
വെബ്‌സൈറ്റ്www.google.com/search/about/
ഗൂഗിൾ നൗ

ഗൂഗിൾ നിർമ്മിച്ച തിരച്ചിൽ ആപ്ലിക്കേഷനാണ് ഗൂഗിൾ നൗ. നോളജ് ഗ്രാഫിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 4.1 ജെല്ലി ബീൻ പതിപ്പിനൊപ്പമാണ് ഇത് പുറത്തിറങ്ങിയത്. എന്താണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിപ്പോൾത്തന്നെ അറിയുക എന്നതാണ് ഗൂഗിൾ നൗവിന്റെ ലക്ഷ്യം. ഗൂഗിൾ സേർച്ചിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു പേഴ്‌സണൽ അസിസ്റ്റന്റാണ് ഗൂഗിൾ നൗ.

പേരിലെപ്പോലെത്തന്നെ ഗൂഗിൾ നൗ മൈക്രോസോഫ്റ്റിന്റെ ഒറിഗാമി നൗ എന്ന ആപ്ലികേഷന്റെ പ്രവർത്തനതത്വവും പിന്തുടരുന്നുണ്ട്. മൈക്രോസോഫ്റ്റ് തങ്ങളുടെ ഒറിഗാമി അൾട്രാ-മൊബൈൽ പിസിക്ക് വേണ്ടി നിർമ്മിച്ച ആപ്ലികേഷനാണ് ഒറിഗാമി നൗ.

ആൻഡ്രോയിഡ്, ഐ ഒ എസ് ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ അപ്ലിക്കേഷൻ വഴിയും കമ്പ്യൂട്ടറിലൂടെ ഗൂഗിൾ ക്രോം വഴിയും ഗൂഗിൾ നൗ ഉപയോഗിക്കാൻ സാധിക്കും.

2012 ജുലൈ 27 നാണ് ആൻഡ്രോയിഡ് ജെല്ലീബീനിന്റെ ഭാഗമായി ഗൂഗിൾ നൗ പ്രകാശനം ചെയ്തത്.

സമ്പർക്കമുഖം[തിരുത്തുക]

സമയസ്ഥാന പുതുക്കലുകളോട് കൂടിയ ഗൂഗിൾ സേർച്ചാണ് ഗൂഗിൾ നൗ പ്രദാനം ചെയ്യുന്നത്. തിരച്ചിൽ പൂർത്തിയായാൽ തിരച്ചിലിന്റെ ഫലങ്ങളോടൊപ്പം ഒരു കാർഡും പ്രത്യക്ഷപ്പടും. കാലാവസ്ഥ, ഭൂപടം, കായികവാർത്തകൾ എന്നിവയാണ് കാർഡിലെ ഘടകങ്ങൾ. കാർഡിനു ചുവട്ടിലായി മറ്റു തിരച്ചിൽ ഫലങ്ങളും കാണാം.[3] ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഗൂഗിൾ നൗവിലേക്ക് ധാരാളം എളുപ്പവഴികളും ലഭ്യമാണ്.

സവിശേഷതകൾ[തിരുത്തുക]

ഉപയോക്താവ് മുമ്പ് ചെയ്തിട്ടുള്ള പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ നൗ ഓരോ ഉപയോക്താവിന്റേയും സ്വഭാവങ്ങളും താത്പര്യങ്ങളും മനസ്സിലാക്കുന്നത്. മുമ്പ് നടത്തിയ തിരച്ചിലുകൾ, മുമ്പ് നടത്തിയിട്ടുള്ള സമയ സ്ഥല നിശ്ചയങ്ങൾ, ഗൂഗിളിൽ നൽകിയിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഓരോ തവണയും കാർഡുകൾ എന്ന് വിളിക്കപ്പെടുന്ന വിവരസങ്കേതങ്ങളായി തിരയുന്ന സമയത്ത് എത്തിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. Summers, Nick (2014-01-16). "Google Now arrives in Chrome Canary with weather, sports scores, traffic and event reminder cards". The Next Web. Retrieved 2014-01-16.
  2. Ravenscraft, Eric (2014-03-24). "Google Now Comes to Chrome, Is Out of Beta". Lifehacker. Retrieved 2014-04-03.
  3. http://www.google.com/landing/now/
  4. http://www.androidpolice.com/2012/06/27/jelly-bean-feature-closer-look-google-now-can-assist-you-with-everything-from-traffic-to-sports-scores/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_നൗ&oldid=3899482" എന്ന താളിൽനിന്ന് ശേഖരിച്ചത്