ഗൂഗിൾ നെക്സസ് 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെക്സസ് 4
നെക്സസ് 4
നെക്സസ് 4
ബ്രാൻഡ് ഗൂഗിൾ
നിർമ്മാതാവ് എൽ. ജി. ഇലക്ടോണിക്സ്
ശ്രേണി ഗൂഗിൾ നെക്സസ്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ

GSM/EDGE/GPRS (850, 900, 1800, 1900 MHz)[1]
3G UMTS/HSPA+/DC-HSPA+ (850, 900, 1700, 1900, 2100 MHz)

HSDPA 42 Mbps
പുറത്തിറങ്ങിയത് 2012 നവംബർ 13
ഉത്പാദനം നിർത്തിയത് നവംബർ 1, 2013 (2013-11-01)[2]
മുൻഗാമി ഗ്യാലക്സി നെക്സസ്
പിൻഗാമി ഗൂഗിൾ നെക്സസ് 5
ബന്ധപ്പെട്ടവ നെക്സസ് വൺ, നെക്സസ് എസ്, നെക്സസ് 5
തരം ടച്ച് സ്ക്രീൻ സ്മാർട്ട് ഫോൺ
ആകാരം സ്ലേറ്റ് ഫോൺ
അളവുകൾ 133.9 മി.m (5.27 in) H
68.7 മി.m (2.70 in) W
9.1 മി.m (0.36 in) D[1]
ഭാരം 139 g (4.9 oz)[1]
ഓപ്പറേറ്റിങ്‌ സിസ്റ്റം ആൻഡ്രോയ്ഡ് 4.2
സി.പി.യു. 1.512 GHz quad-core Krait
ജി.പി.യു. 320 Adreno
മെമ്മറി 2 ജി.ബി. RAM
ഇൻബിൽറ്റ് സ്റ്റോറേജ് 8, 16  ജി.ബി
ബാറ്ററി 2100 mAh
ഇൻപുട്ട് രീതി Multi-touch, capacitive touchscreen, microphone, proximity sensor, Gyroscope, compass, barometer, Accelerometer, ambient light sensor[3]
സ്ക്രീൻ സൈസ് 4.7 in (120 മി.m) 318 ppi (1280×768)
പ്രൈമറി ക്യാമറ 8 മെഗാപിക്സൽ
സെക്കന്ററി ക്യാമറ 1.3 മെഗാപിക്സൽ
കണക്ടിവിറ്റി
Other USB tethering


ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഗൂഗിൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ്‌ നെക്സസ് 4. ഗൂഗിളിനു വേണ്ടി എൽ. ജി. ഇലക്ടോണിക്സ് നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2012 നവംബർ 13 മുതൽ ലഭ്യമായിത്തുടങ്ങി[4]. ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ ശ്രേണിയിൽ നാലാമത്തെ പതിപ്പാണ്‌ ഗ്യാലക്സി നെക്സസ്. നെക്സസ് വൺ, നെക്സസ് എസ്, ഗ്യാലക്സി നെക്സസ് എന്നിവയാണ് ഇതിനു മുൻപ് ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ഫോണുകൾ.

നെക്സസ് 4 ഫോണിന്റെ പുറകുവശം

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ജെല്ലി ബീൻ പതിപ്പാണ്‌ ഈ ഫോണിൽ ഗൂഗിൾ ഉപയോഗിച്ചിരിക്കുന്നത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുപയോഗിച്ച ആദ്യത്തെ ഫോണാണിത്. 360 ഡിഗ്രീ ഫോട്ടോ എടുക്കാൻ കഴിയുന്ന ഫോട്ടോ സ്പിയർ എന്ന സങ്കേതം ആൻഡ്രോയിഡിന്റെ ഈ പതിപ്പിലാണ് പുറത്തിറക്കിയത്. വയർലെസ് ചാർജിങ്, 8മെ.പി. ക്യാമറ, വളരെ വേഗതകൂടിയ പ്രൊസസ്സർ, ജെല്ലിബീൻ തുടങ്ങിയവയാണ് ഈ ഫോണിന്റെ മേന്മകൾ. മറ്റ് നെക്സസ് ഫോണുകളിൽനിന്നു വിഭിന്നമായി ഇതിന്റെ പുറകുവശം ഗ്ലാസ്സുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ബാറ്ററി അഴിച്ചെടുക്കാൻ പറ്റില്ല, മുഴുവൻ LTE പിന്തുണ ഇല്ലായ്മ എന്നിവ ഈ ഫോണിന്റെ കുറവുകളായി വിലയിരുത്തപ്പെടുന്നു.

ഗൂഗിൾ നെക്സസ് 5 ആണ് ഇതിനു ശേഷം ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ശ്രേണിയിലുള്ള സ്മാർട്ട് ഫോൺ.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Nexus 4 tech specs". Google. ശേഖരിച്ചത്: ഫെബ്രുവരി 23, 2013. 
  2. Nexus 4 is no longer sold on Google Play
  3. "Google Nexus 4. Speed and power to spare.". Google. 
  4. Topolsky, Joshua (October 19, 2012). "The Nexus 4: Google's flagship phone lands November 13th for $299". The Verge. ശേഖരിച്ചത്: January 26, 2013. 
"http://ml.wikipedia.org/w/index.php?title=ഗൂഗിൾ_നെക്സസ്_4&oldid=1878066" എന്ന താളിൽനിന്നു ശേഖരിച്ചത്