ഗുരുവായൂർ കേശവൻ
ഗുരുവായൂർ കേശവൻ (1904[1] - ഡിസംബർ 2 ,1976)[2] ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്.1916ൽ [3][4] നിലമ്പൂർ വലിയ തമ്പുരാൻ പത്താമത്തെ[5] വയസ്സിൽ ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരുവായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തളച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻ കാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.
54 വർഷത്തോളം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഈ ആന ഡിസംബർ 2, 1976-ന് ചരിഞ്ഞു. ചരിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു എന്നു കരുതുന്നു. [6]
ഉള്ളടക്കം |
പ്രത്യേകതകൾ [തിരുത്തുക]
- പൊക്കം = 320 സെ.മി.
- കൊമ്പുകൾ = കടഞ്ഞെടുത്തപോലുള്ള വിരിഞ്ഞ കൊമ്പുകൾ
- തലകുന്നി = വലുപ്പമേറിയ പൊക്കമുള്ള തലകുന്നി
- കണ്ണുകൾ = തേൻ നിറമുള്ള തെളിഞ്ഞ കണ്ണുകൾ [7]
ചിത്രസഞ്ചയം [തിരുത്തുക]
-
Guruvayoor Kesavan Statue-sidecrop
കുറിപ്പുകൾ [തിരുത്തുക]
- ↑ 1976ൽ 72 വയസ്സുള്ളതായി ഗുരുവായൂർ ദേവസ്വം
- ↑ http://www.guruvayurdevaswom.org/kesavan.html
- ↑ ഗുരുവായൂർ ദേവസ്വം
- ↑ ദി ഹിന്ദുവിന്റെ റിപ്പോർട്ടനുസരിച്ച് ജനുവരി 4,1922നാണ് നടക്കിരുത്തിയത് എന്ന് പറയുന്നു.
- ↑ 1916-ൽ നടയിരുത്തിയതെങ്കിൽ പന്ത്രണ്ട് വയസാകണം.
- ↑ http://www.starelephants.com/elephants/directory/guruvayoor-kesavan.html
- ↑ http://www.starelephants.com/elephants/directory/guruvayoor-kesavan.html