ഗുരുജി.കോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| വ്യവസായം | ഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ |
|---|---|
| സ്ഥാപിക്കപ്പെട്ടത് | |
| ആസ്ഥാനം | |
| Area served | ലോകമെമ്പാടും |
| പ്രധാന ആളുകൾ | അനുരാഗ് ഡൊദ്, ഗൗരവ് മിശ്ര |
| വെബ്സൈറ്റ് | Guruji.com |
ഇന്റർനെറ്റിലെ ഒരു സെർച്ച് എഞ്ചിനാണ് ഗുരുജി.കോം. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി ഐ.ഐ.ടിയിൽ നിന്നും ബിരുദം നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.[1] ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും.
