ഗുമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗുമി | ||||||||
|---|---|---|---|---|---|---|---|---|
|
||||||||
| സ്ഥിതിവിവരക്കണക്കുകൾ | ||||||||
|
||||||||
| സ്ഥാനം സൂചിപ്പിക്കുന്ന ഭൂപടം | ||||||||
ദക്ഷിണകൊറിയയിലെ ഗ്യോങ്സാംഗ്ബുക് പ്രവിശ്യയില്പ്പെട്ട ഒരു നഗരമാണ് ഗുമി. ഇത് ദേഗുവിനും കിംച്യോണിനും മദ്ധ്യേ നക്ദോങ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. സോളിൽനിന്നും ബൂസാൻ വരെ നീളുന്ന ഗ്യോങ്ബു അതിവേഗപാതയും ഗ്യോങ്ബു റെയില്പാതയും ഗുമിവഴി കടന്നുപോകുന്നു.
ഗുമി നഗരം ഒരു വ്യവസായിക കേന്ദ്രമാണ്. പ്രധാനമായ വ്യവസായങ്ങൾ തുണിത്തരങ്ങൾ, നാരുകൾ, റബ്ബർ, പ്ലാസ്റ്റിക്, ലോഹ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉല്പ്പന്നങ്ങൾ എന്നിവയാണ്. സാംസങ്ങിന്റെ മൊബൈൽ ഫോൺ ഗവേഷണസ്ഥാപനവും മൊബൈൽ ഫോൺ ഫാക്ടറിയും ഇവിടെ സ്ഥിതി ചെയ്യുന്നു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ