ഗുണാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്രാഥമിക ബീജഗണിതത്തില്‍ ഒരു പദത്തിലെ സംഖ്യാഭാഗത്തേയാണ് ഗുണോത്തരം അഥവാ ഗുണാങ്കം എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x2 എന്നതില്‍ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങള്‍. വസ്തുക്കള്‍ സദിശങ്ങളോ ചരങ്ങളോ ഫലനങ്ങളോ ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയില്‍ സൂചിപ്പിക്കാറുണ്ട്.അതായത്

a_1 x_1 + a_2 x_2 + a_3 x_3 + \cdots എന്ന രീതിയില്‍.ഇവിടെ an എന്നത് xnന്റെ ഗുണോത്തരമാണ്, n = 1, 2, 3, ….

[തിരുത്തുക] ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങള്‍‍

  • യഥാര്‍ത്ഥ വികാസഗുണാങ്കം(coefficient of absolute expansion)
  • പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion)
  • വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion)
  • ഘര്‍ഷണഗുണാങ്കം(coefficient of friction)
  • രേഖീയവികാസഗുണഅങ്കം(coefficient of linear expansion)
  • ശ്യാനതാഗുണാങ്കം(coefficient of viscosity)
"http://ml.wikipedia.org/wiki/%E0%B4%97%E0%B5%81%E0%B4%A3%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം