ഗുഗ്ലിയെൽമോ മാർക്കോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുഗ്ലിയെൽമോ മാർക്കോണി

ജനനം 1874 25 ഏപ്രിൽ(1874-04-25)
Palazzo Marescalchi, ബൊളോണ, ഇറ്റലി
മരണം 1937 ജൂലൈ 20 (പ്രായം 63)
റോം, ഇറ്റലി
പ്രശസ്തി റേഡിയോ
പ്രധാന പുരസ്കാരങ്ങൾ നോബൽ സമ്മാനം (1909)
മതം Anglican

റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞനാണ്‌ ഗൂഗ്ലിയെൽമോ മാർക്കോണി. ലോകവാർത്താവിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടുത്തത്തിന്‌ അദ്ദേഹത്തിന്‌ നോബൽ പുരസ്കാരം ലഭിക്കുകയുണ്ടായി. [1] [2] [3] റേഡിയോയുടെയും ടെലിവിഷന്റെയും ഇന്നു ധാരാളമായി ഉപയോഗിക്കുന്ന മോബൈൽ ഫോണിന്റെയും വാർത്താവിനിമയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെയും പിന്നിൻ മാർക്കോണിയുടെ കണ്ടുപിടുത്തമാണ്‌. ജെയിംസ് ക്ലാർക്ക് മാക്സ് വെലിന്റെയും ഹെൻറിച്ച് ഹെർട്സിന്റെയും വൈദ്യുതകാന്തതരംഗ സിദ്ധാന്തങ്ങൾക്ക് പ്രയോജനപ്രദമായ പ്രായോഗിക രൂപം നൽകുകയാണ്‌ മാർക്കോണി ചെയ്തത്.

ഉള്ളടക്കം

[തിരുത്തുക] കുടുംബം

ഇറ്റലിയിലെ ബൊളോണയിൽ 1874 ഏപ്രിൽ 25-നാണ് ഗൂഗ്ലിമോ മാർക്കോണി ജനിച്ചത്. (Guglielmo Marconi) ധനികനായ പൗരപ്രമുഖനായിരുന്നു അച്ഛൻ ജിയുസെ മാർക്കോണി. ജിസിയുടെ രണ്ടാം ഭാര്യ അയർലൻഡുകാരി ആനി ജെയിംസനാണ് അമ്മ.

[തിരുത്തുക] വിദ്യാഭ്യാസം

വീട്ടിൽവെച്ചുതന്നെയായിരുന്നു മാർക്കോണിയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പം മുതലെ ഭൗതികശാസ്ത്രത്തിൽ തല്പരനായിരുന്ന മാർക്കോണി, മാക്സ് വെലിന്റെയും ഹെർട്സിന്റെയും സിദ്ധാന്ധത്തിൽ ആക്യഷ്ടനായി. 20- വയസുമുതലാണ് മാർക്കോണി ഗവേഷണം തുടങ്ങിയത്.

[തിരുത്തുക] കണ്ടുപിടുത്തങ്ങൾ

അദ്ദേഹത്തിന്റെ സുപ്രധാനമായ കണ്ടുപിടുത്തം കമ്പിയില്ലാക്കമ്പി (Wireless telegraphy) ആണ്. 1895-ൽ അണ് ഇതു അദ്ദേഹം ആദ്യമായി പരീക്ഷിച്ചത്. റേഡിയോ ടെലിഗ്രാഫി മാർക്കോണി വികസിപ്പിച്ചെടുത്തതാണ്.

[തിരുത്തുക] ബഹുമതികൾ

1909-ൽ ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. കൂടാതെ 1929-ൽ ഇറ്റലിയൻ സർക്കാർ പ്രഭുസ്ഥാനം ന‍ൽകി അദ്ദേഹത്തെ ആദരിച്ചു.

[തിരുത്തുക] പുറത്തുനിന്നുള്ള വിവരങ്ങൾ

  1. Guglielmo Marconi - Biography
  2. The Invention of Radio
  3. http://www.pbs.org/wgbh/aso/databank/entries/btmarc.html

[തിരുത്തുക] അവലംബം

  1. "Guglielmo Marconi: The Nobel Prize in Physics 1909"
  2. "Welcome to IEEE Xplore 2.0: Sir J.C. Bose diode detector received Marconi's first transatlanticwireless signal of December 1901 (the “Italian Navy Coherer”Scandal Revisited)". Ieeexplore.ieee.org. http://ieeexplore.ieee.org/xpl/freeabs_all.jsp?arnumber=658778, ശേഖരിച്ചത്: 2009-01-29. 
  3. Amit Roy In Cambridge (2008-12-08). "The Telegraph - Calcutta (Kolkata) | Nation | Cambridge ‘pioneer’ honour for Bose". Telegraphindia.com. http://www.telegraphindia.com/1081208/jsp/nation/story_10221833.jsp, ശേഖരിച്ചത്: 2009-01-29. 
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ