ഗാളീച്ച
| ഗാളീച്ച | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Diptera |
| ഉപനിര: | Nematocera |
| Infraorder: | Bibionomorpha |
| ഉപരികുടുംബം: | Sciaroidea |
| കുടുംബം: | Cecidomyiidae |
| Subfamilies | |
| Synonyms | |
|
Cecidomyidae |
|
കാർഷികവിളകളെ ബാധിക്കുന്ന ഒരു തരം കീടമാണ് ഗാളീച്ച (Orseolia oryzae). ഇതിനെ തണ്ടീച്ച എന്നും പറയാറുണ്ടു്. ഇരുണ്ട തവിട്ടു നിറവും നീണ്ട കാലുകളും കൊതുകുകളേക്കാൾ ചെറിയ ശരീരവുമുള്ള പ്രാണിയാണിതു്. പെൺകീടം ചെടിയുടെ ഇളംതണ്ടിൽ അനവധി മുട്ടകൾ തറച്ചുവെക്കുന്നു. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചെടി തണ്ടിന്റെ ഉൾഭാഗം തിന്നു ജീവിക്കുന്നു. ഇവയുടെ ഉമിനീരിന്റെ പ്രവർത്തനഫലമായി ആക്രമിക്കപ്പെട്ട ഭാഗം ക്രമാതീതമായി തടിക്കുന്നു. വളർച്ച പൂർത്തിയാക്കിയ പുഴുക്കൾ തണ്ടിൽ നിന്നും പുറത്തുവരുന്നു.
തണ്ടീച്ച ഏറ്റവും കൂടുതൽ ആക്രമിക്കുന്നതു് നെൽച്ചെടികളെയാണ്. നെൽച്ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ മൂടികെട്ടിയ ആച്ചും ഇടമുറിയാത്ത മഴയും ഉണ്ടെങ്കിൽ ഗാളീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണു്. [1] പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലും തണ്ടീച്ചയുടെ ആക്രമണമുണ്ടാകാറുണ്ടു്.
തുളസിക്കെണി ഗാളീച്ചക്കെതിരെ ഉപയോഗിക്കുന്ന ഒരു രാസ കീടനാശിനിയാണു്[2].