ഗാല്‍വെസ്റ്റണ്‍ (ടെക്സസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിറ്റി ഓഫ് ഗാല്‍വെസ്റ്റണ്‍ | |||
| ഇടത്തുനിന്ന് വലത്തോട്ട്, മുകളില്‍നിന്ന് താഴേയ്ക്ക്. വണ്‍ മൂഡി പ്ലാസാ, ബാലിനീസ് റൂം, ഗാല്‍വെസ്റ്റണ്‍ കടല്‍ത്തീരം, മൂഡി ഗാര്‍ഡന്‍സ്, ദി സ്ട്രാന്‍ഡ്. | |||
|
|||
| അപരനാമം: ഒലിയാന്‍ഡര്‍ നഗരം | |||
| ടെക്സസ് സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു | |||
| Coordinates: | |||
|---|---|---|---|
| രാജ്യം | അമേരിക്കന്‍ ഐക്യനാടുകള്‍ | ||
| സംസ്ഥാനം | ടെക്സസ് | ||
| കൗണ്ടികള്‍ | ഗാല്‍വെസ്റ്റണ്‍ | ||
| ഇന്‍കോര്‍പ്പൊറേറ്റഡ് | 1839 | ||
| ഭരണം | |||
| - Type | കൗണ്‍സില്‍-മാനേജര്‍ | ||
| - മേയര്‍ | ലിഡ ആന്‍ തോമസ് | ||
| വിസ്തീര്‍ണ്ണം | |||
| - Total | 539.6 km² (208.3 sq mi) | ||
| - Land | 119.5 km² (46.1 sq mi) | ||
| - Water | 420.1 km² (162.2 sq mi) | ||
| Elevation | 2 m (7 ft) | ||
| ജനസംഖ്യ (2005) | |||
| - Total | 57,466 | ||
| - ജനസാന്ദ്രത | 478.9/km² (1,240.3/sq mi) | ||
| - ഡെമോണിം | Galvestonian | ||
| സമയമേഖല | CST (UTC-6) | ||
| - Summer (DST) | CDT (UTC-5) | ||
| പിന്‍ കോഡുകള്‍ | 77550-77555 | ||
| ഏരിയാ കോഡ്(കള്‍) | 409 | ||
| FIPS കോഡ് | 48-28068[1] | ||
| GNIS feature ID | 1377745[2] | ||
| വെബ്സൈറ്റ്: www.cityofgalveston.org | |||
അമേരിക്കന്‍ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റണ്‍-ഷുഗര്‍ലാന്‍ഡ്-ബേടൗണ്‍ മെട്രോപ്പോളിറ്റന്‍ പ്രദേശത്ത് അമേരിക്കയുടെ ഗള്‍ഫ് തീരത്തോട് ചേര്‍ന്ന് ഗാല്‍വെസ്റ്റണ്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന നഗരവും ഗാല്‍വെസ്റ്റണ്‍ കൗണ്ടിയുടെ ആസ്ഥാനവുമാണ് ഗാല്‍വെസ്റ്റണ്‍. 2005ലെ യു.എസ്. സെന്‍സസ് പ്രകാരം ഇവിടുത്തെ മൊത്തം ജനസംഖ്യ 57,466 ആണ്. ഗാല്‍വെസ്റ്റണില്‍ നിന്ന് മെയിന്‍ലാന്‍ഡിലേയ്ക്ക് നഗരത്തിനു വടക്ക് ഗാല്‍വെസ്റ്റണ്‍ കോസ്‌വേ വഴിയും, പടിഞ്ഞാറ് ടോള്‍ ബ്രിഡ്ജ് വഴിയും, കിഴക്ക് ഫെറി ബോട്ട് സര്‍വീസ് വഴിയും എത്തിച്ചേരാന്‍ സാധിക്കും.
1900ല്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേരിലാണ് ഗാല്‍വെസ്റ്റണ്‍ ലോകമൊട്ടുക്ക് അറിയപ്പെടാന്‍ തുടങ്ങിയത്. ഈ ചുഴലിക്കാറ്റ് വിതച്ച ദുരന്തം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി ഇന്നും അവശേഷിക്കുന്നു. 10മൈല്‍(16-കി.മീ) നീളവും 17അടി(5.18മീ) ഉയരവുമുള്ള കടല്‍ഭിത്തി ഇന്ന് നഗരത്തെ വെള്ളപ്പൊക്കത്തില്‍നിന്നും ചുഴലിക്കാറ്റുമൂലമുള്ള കടലാക്രമണങ്ങളില്‍നിന്നും സംരക്ഷിക്കുന്നു.
നഗരത്തിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഗാല്‍വെസ്റ്റണ്‍ സ്ക്ലിട്ടെര്‍ബാന്‍ വാട്ടര്‍പ്പാര്‍ക്ക്, മൂഡി ഗാര്‍ഡന്‍സ് ബൊട്ടാണിക്കല്‍ പാര്‍ക്ക്, ഓഷ്യന്‍ സ്റ്റാര്‍ ഓഫ്ഷോര്‍ ഡ്രില്ലിംഗ് റിഗ് & മ്യൂസിയം, ലോണ്‍ സ്റ്റാര്‍ ഫ്ലൈറ്റ് മ്യൂസിയം, ദ സ്ട്രാന്‍ഡ് എന്ന പേരിലറിയപ്പെടുന്ന നഗരത്തിലെ ചരിത്രപരമായ അധിവാസപ്രദേശങ്ങളുള്‍പ്പെടുന്ന ഡൗണ്ടൗണ്‍ പ്രദേശങ്ങള്‍, പല ചരിത്രപ്രധാനമായ മ്യൂസിയങ്ങള്‍, മാന്‍ഷനുകള്‍, മൈലുകള്‍ നീണ്ടുകടക്കുന്ന ബീച്ച് എന്നിവയാണ്. വര്‍ഷംതോറും നടക്കുന്ന മാര്‍ഡി ഗ്രാസ് ഫെസ്റ്റിവല്‍, ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡ് ജാസ് & ബ്ലൂസ് ഫെസ്റ്റിവല്‍, ടെക്സസ് ബീച്ച് ഫെസ്റ്റ്, ലോണ്‍ സ്റ്റാര്‍ ബൈക്ക് റാലി, ഡിസംബര്‍ ആദ്യം നടക്കുന്ന വിക്ടോറിയന്‍ പ്രതിപാദ്യശൈലിയിലുള്ള ക്രിസ്തുമസ് ആഘോഷമായ ഡിക്കെന്‍സ് ഓണ്‍ ദി സ്ട്രാന്‍ഡ് തുടങ്ങി ഒട്ടനവധി കലാപ്രകടനങ്ങള്‍ക്ക് വേദിയാണ് സ്ട്രാന്‍ഡ്.
[തിരുത്തുക] ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഗാല്‍വെസ്റ്റണ്‍ സ്ഥിതി ചെയ്യുന്ന അക്ഷാംശവും രേഖാംശവും (29.281137, -94.825945)[3] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 208.4 ചതുരശ്ര മൈല്‍s (540 കിമീ2) ആണ്. ഇതില്‍ 46.2 ചതുരശ്ര മൈല്‍s (120 കിമീ2) ദ്വീപിലെ കരപ്രദേശവും ബാക്കി 77.85% വരുന്ന 162.2 ചതുരശ്ര മൈല്‍s (420 കിമീ2) പ്രദേശം ജലവുമാണ്.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
[തിരുത്തുക] അവലംബം
- ↑ American FactFinder. United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ US Board on Geographic Names. United States Geological Survey (2007-10-25). ശേഖരിച്ചത് 2008-01-31.
- ↑ US Gazetteer files: 2000 and 1990. United States Census Bureau (2005-05-03). ശേഖരിച്ചത് 2008-01-31.
- ↑ National Weather Service Forecast Office Houston/Galveston, Texas: Galveston Climate Data (see: "Normals, Means and Extremes"). ശേഖരിച്ചത് June 30, 2008.
