ഗാന്ധിനഗര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗാന്ധിനഗര്‍ | |
| 23.22° N 72.68° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ഗുജറാത്ത് |
| ഭരണസ്ഥാപനങ്ങള്‍ | കോര്‍പ്പറേഷന്‍ |
| മെയര്‍ | |
| വിസ്തീര്‍ണ്ണം | 57ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ | 195,891[1] |
| ജനസാന്ദ്രത | 3,437/ച.കി.മീ |
| കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
382010 +91-79 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകര്‍ഷണങ്ങള്‍ | |
ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഗാന്ധിനഗര്‍(ഹിന്ദി:गाँधीनगर). ഇന്ത്യയിലെ ആസൂത്രണം ചെയ്തു നിര്‍മ്മിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ഗാന്ധിനഗര്‍.
[തിരുത്തുക] ചരിത്രം
1960-ല്‍ ബോംബെ സംസ്ഥാനം, ഭാഷാടിസ്ഥാനത്തില്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. അഹമ്മദാബാദ് ആയിരുന്നു ഗുജറാത്തിന്റെ ആദ്യതലസ്ഥാനം. എന്നാല്‍ ചണ്ഡിഗഡ്, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെപ്പോലെ ഒരു ആസൂത്രിതനഗരം സംസ്ഥാനതലസ്ഥാനമായി നിര്‍മ്മിക്കാന്‍ തീരുമാനിക്കപ്പെട്ടു. ചണ്ഡിഗഡിന്റെ നിര്‍മ്മാണത്തില്‍ അപ്രന്റീസുകളായിരുന്ന ഇന്ത്യന്‍ ആര്‍ക്കിടെക്റ്റുമാറായ എച്ച്. കെ. മെവാഡ, പ്രകാശ്. എം. ആപ്തേ എന്നിവര്‍ക്കാണ് നിര്‍മ്മാണച്ചുമതല ലഭിച്ചത്. മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായാണ് പുതിയ നഗരത്തിനു ഗാന്ധിനഗര്‍ എന്നു നാമകരണം ചെയ്യപ്പെട്ടത്. സബര്‍മതി നദീതീരത്തായി 42.9 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായാണ് നഗരം ആസൂത്രണം ചെയ്യപ്പെട്ടത്.
[തിരുത്തുക] അവലംബം
|
|||||