ഗലീലിയോ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗലീലിയോ(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗലീലിയോ
സംവിധാനംജയിംസ് ജോസഫ്
നിർമ്മാണംഗാലക്സി കമ്മ്യൂണിക്കേഷൻസ്
അഭിനേതാക്കൾനരേന്ദ്രപ്രസാദ്,രാമചന്ദ്രൻ മൊകേരി,എം ആർ ഗോപകുമാർ,ലീല പണിക്കർ
സംഗീതംവി ചന്ദ്രൻ
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംപി രാമൻ നായർ
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം

1994 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് ഗലീലിയോ .ജയിംസ് ജോസഫ് ആണീ സിനിമയുടെ സംവിധായകൻ .

പ്രമേയം[തിരുത്തുക]

ഭൂമിയും പ്രപഞ്ചത്തെയും സംബന്ധിച്ച് നിലനിന്ന അന്ധവിശ്വാസങ്ങളെ തിരുത്തിക്കുരിച്ചതിനു കത്തോലിക്കാ സഭയുടെ പീഡനം ഏറ്റുവാങ്ങിയ ഗലീലിയോയുടെ സംഘർഷ നിർഭരമായ ജീവിതമാണ്‌ സിനിമയുടെ പ്രതിപാദ്യം .

ആഖ്യാനശൈലി[തിരുത്തുക]

വളരെ വ്യത്യസ്തമായ ഒരു കഥപറച്ചിൽ രീതിയാണ് നവാഗത സംവിധായകൻ ആയിരുന്ന ജയിംസ് ജോസഫ് അവലംബിച്ചത് . ഡോകുമെന്ററിയുടെയും കഥാഖ്യാന സിനിമയുടെയും തീയെട്ടരിന്റെയും ഘടകങ്ങളെ സംയോജിപ്പിക്കുന്ന ലളിതമായ ഒരാഖ്യാന ശൈലി ആണ് ഈ സിനിമയുടെത് .[1]

അഭിനേതാക്കൾ[തിരുത്തുക]

നരേന്ദ്രപ്രസാദ് ആണ് ഗലീലിയോ ആയി അഭിനയിച്ചിരിക്കുന്നത് .

മറ്റുള്ളവർ[തിരുത്തുക]

  • രാമചന്ദ്രൻ മൊകേരി
  • എം ആർ ഗോപകുമാർ
  • ലീല പണിക്കർ [2]

അവലംബം[തിരുത്തുക]

  1. സിനിമയുടെ വർത്തമാനം :ഓ.കെ.ജോണി ,ഒലിവ് പബ്ലികേഷൻസ് ,പേജ് 176
  2. http://www.malayalasangeetham.info/m.php?mid=3952&lang=MALAYALAM


"https://ml.wikipedia.org/w/index.php?title=ഗലീലിയോ_(ചലച്ചിത്രം)&oldid=2330371" എന്ന താളിൽനിന്ന് ശേഖരിച്ചത്