ഗര്‍ഭപാത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗര്‍ഭപാത്രം | |
|---|---|
| Female internal reproductive anatomy | |
| 1. Round ligament 2. Uterus 3. Uterine cavity 4. Intestinal surface of Uterus 5. Versical surface(toward bladder) 6. Fundus of uterus 7. Body of uterus 8. Palmate folds of cervical canal 9. Cervical canal 10. Posterior lip 11. Cervical os (external) 12. Isthmus of uterus 13. Supravaginal portion of cervix 14. Vaginal portion of cervix 15. Anterior lip 16. Cervix |
|
| ലാറ്റിന്‍ | Uterus |
| ഗ്രെയുടെ | subject #268 1258 |
| ശുദ്ധരക്തധമനി | ovarian artery, uterine artery, helicine branches of uterine artery |
| ലസിക | body and cervix to internal iliac lymph nodes, fundus to superficial inguinal lymph nodes |
| ഭ്രൂണശാസ്ത്രം | Müllerian duct |
| കണ്ണികള്‍ | Uterus |
ഒരു സ്ത്രീയുടെ പ്രത്യുല്‌പ്പാദന വ്യൂഹത്തിന്‍റെ ഒരു ഭാഗമാണ് ഗര്‍ഭപാത്രം(Uterus). ഇത് തടിച്ച മാംസപേശി നിര്‍മ്മിതമായ ചുമരുകളുള്ള ഒരു അവയവമാണ്. പെല്‍വിസ്സിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, മൂത്രസഞ്ചിയുടെ പിന്നിലും ഗുദത്തിന്‍റെ മുന്നിലും ആയി. ഇതിന് 7.5 സെ.മീ. നീളവും, 5 സെ.മീ വീതിയും 2.5 സെ.മീ. കട്ടിയും ഉണ്ട്. ഇതിന്‍റെ മേത്ഭാഗത്തെ ഫണ്ടസ് (Fundus)എന്നും, അതിന് താഴെ മുഖ്യഭാഗമെന്നും, ഏറ്റവും താഴെയുള്ള ഭാഗത്തെ ഗര്‍ഭാശയമുഖം(Cervix) എന്നും പറയുന്നു. ഗര്‍ഭപാത്രത്തിന്‍റെ മുകള്‍ഭാഗത്തായി രണ്ട് ഫല്ലോപ്പിയന്‍ കുഴലുകള്‍ തുറക്കുന്നുണ്ട്.
ഗര്‍ഭപാത്രത്തിന്‍റെ തടിച്ച ചുമരുകള്‍ക്ക് മൂന്ന് നിരകളുണ്ട്. ബ്രോഡ് ലിഗമെന്‍റ് എന്നറിയപ്പെടുന്ന പെല്‍വിസ്സിന്‍റെ ഇരുവശങ്ങളിലും കാണ്‍പ്പെടുന്നതുമായ ഏറ്റവും മുകളിലുള്ള ഒരു മെംബ്രൈനാണ് ഗര്‍ഭപാത്രത്തെ അതിന്‍റെ സ്ഥാനത്ത് ഉറപ്പിക്കുന്നത്. എന്‍ഡോമെറ്റ്രിയും ആണ് ഏറ്റവും ഉള്ളിലുള്ള ഭാഗം. ഇതിന്‍റെ പുറം ഭാഗമാണ് ആര്‍ത്തവസമയത്ത് വിടര്‍ത്തപ്പെടുന്നതും പുറംതള്ളപ്പെടുന്നതും. ഈ സ്ഥലത്ത് തന്നെയാണ് അണ്ഡം പുരുഷബീജവുമായി ചേരുന്ന പക്ഷം ഉണ്ടാകുന്ന ഭ്രൂണം സ്ഥാപിക്കപ്പെടുന്നതും.
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിള് – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടല്: ചുമല് – നട്ടെല്ല് – നെഞ്ച് – സ്തനങ്ങള്‍ – വാരിയെല്ല് – വയര്‍ – പൊക്കിള്‍
-
- ലൈഗിക അവയവങ്ങള്‍ : പുരുഷ ലിംഗം - വൃഷണം - കൃസരി - യോനി - അണ്ഡകോശം - ഗര്‍ഭപാത്രം
അവയവങ്ങള്‍: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരല്‍– കാല് – മടി – തുട – കാല് മുട്ട് – കാല് വെണ്ണ – ഉപ്പൂറ്റി – കണങ്കാല് – പാദം – കാല് വിരല്‍ തൊലി: മുടി


