ഗഗനിയോഫിസ് പ്രൈമസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗഗനിയോഫിസ് പ്രൈമസ് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Amphibia |
| നിര: | Gymnophiona |
| കുടുംബം: | Caeciliidae |
| ജനുസ്സ്: | Gegeneophis |
| വർഗ്ഗം: | G. primus |
| ശാസ്ത്രീയ നാമം | |
| Gegeneophis primus Kotharambath et al., 2012[1] |
|
പശ്ചിമഘട്ട മലനിരകളിൽ വയനാട്ടിലെ കുറിച്യാട് മലയുടെ സമീപത്തെ സുഗന്ധഗിരി ഏലത്തോട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഉഭയജീവിവർഗ്ഗമാണ് ഗഗനിയോഫിസ് പ്രൈമസ്. 2010 ഒക്ടോബറിലാണ് ആദ്യമായി ഈ ജീവിവർഗത്തെ ഇവിടെ കണ്ടെത്തിയത്. രാമചന്ദ്രൻ കോതാറമ്പത്ത്, ഉമ്മൻ വി. ഉമ്മൻ, ഡേവിഡ് ജി. ഗോവർ, മാർക്ക് വിൽക്കിൻസൺ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് പുതിയ വർഗ്ഗത്തെ കണ്ടെത്തിയത്[2]. 2011 ഓഗസ്റ്റ് മാസത്തിലും പഠനം നടത്തിയിരുന്നു. 2012-ലാണ് ഇവയെ സ്ഥിരീകരിച്ചത്. മണ്ണിലെ ജൈവഘടന നിലനിർത്തുന്നതിൽ ഇവയ്ക്ക് നിർണ്ണായക പങ്കുണ്ട്. ഏലത്തോട്ടത്തിൽ കണ്ടെത്തിയതിനാൽ ഇവയ്ക്ക് മലബാർ കാർഡമം ഗെഗ് എന്നാണ് സംഘം പേരു നൽകിയിരിക്കുന്നത്.
മണ്ണിരയും മണ്ണിനടിയിലുള്ള ചെറുജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. സൂക്ഷ്മ നിരീഷണത്തിൽ ശരീരം നിറയെ പ്രാഥമിക വളയങ്ങളും ദ്വിതീയ വളയങ്ങളും കാണപ്പെടുന്നു.
അവലംബം [തിരുത്തുക]
- ↑ Kotharambath, R., Gower, D.J., Oommen, O.V., & Wilkinson, M. (2012). "A third species of Gegeneophis Peters (Amphibia: Gymnophiona: Indotyphlidae) lacking secondary annular grooves." Zootaxa 3272: 26-34.
- ↑ Parameswaran, Sivaramakrishnan. "Limbless amphibian species found". BBC. ശേഖരിച്ചത് 25 April 2012.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'ഗഗനിയോഫിസ് പ്രൈമസ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.