ഗംഗോളിഹട്ട്

Coordinates: 29°40′N 80°03′E / 29.67°N 80.05°E / 29.67; 80.05
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗംഗോളിഹട്ട്
Map of India showing location of Uttarakhand
Location of ഗംഗോളിഹട്ട്
ഗംഗോളിഹട്ട്
Location of ഗംഗോളിഹട്ട്
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Pithoragarh
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,347 m (4,419 ft)

29°40′N 80°03′E / 29.67°N 80.05°E / 29.67; 80.05 ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോഡ്‌ഗഡ് ജില്ലയിലെ ഒരു ചെറിയ മലമ്പ്രദേശമാണ് ഗംഗോളിഹട്ട്. ഗംഗോളിഹട്ട് ഇവിടുത്തെ കാളിയുടെ ഇരിപ്പിടമായ ശക്തി പീഠത്തിന് വളരെ പേരു കേട്ടതാണ്. [1][പ്രവർത്തിക്കാത്ത കണ്ണി]ഇവിടുത്തെ ഭൂഗർഭ ഗുഹകളും വളരെ പ്രസിദ്ധമാണ്. ഇതിന് അടുത്തുള്ള ചെറീയ മലമ്പ്രദേശങ്ങളാണ് ചൌകോരി, ബെരിനാഗ് എന്നിവ. ഹിമാലയത്തിന്റെ പ്രധാന ഉന്നതികളായ പഞ്ചുളിയും നന്ദാദേവിയും ഗംഗോളിഹട്ടിൽ നിന്നും ദൃശ്യമാണ്.


ഭൂമിശാസ്ത്രം[തിരുത്തുക]

ഗംഗോളിഹട്ട് സ്ഥിതി ചെയ്യുന്നത് 29°40′N 80°03′E / 29.67°N 80.05°E / 29.67; 80.05 അക്ഷാംശ രേഖാംശത്തിലാണ്.[2] സമുദ്രനിരപ്പിൽ നിന്നും ശരാശരി ഉയരം 1,347 metres (4,419 feet) ആണ്. ജില്ല ആസ്ഥാനമായ പിത്തോഡ്‌ഗഡിൽ നിന്നും 44 കി.മി ദൂരത്തിലാണ് ഗംഗോളിഹട്ട് സ്ഥിതി ചെയ്യുന്നത്.

ആകർഷണങ്ങൾ[തിരുത്തുക]

ഗംഗോളിഹട്ട് ഇവിടുത്തെ പഴയ അമ്പലങ്ങൾക്കും, ഭൂഗർഭ ഗുഹകൾക്കും വളരെ പ്രസിദ്ധമാണ്. ചില പ്രധാന അമ്പലങ്ങൾ

  • ഹാട്ട് കലിക 'Haat Kalika',
  • അംബിക ദേവാൽ 'Ambika Dewaal',
  • ചാമുണ്ഡ മന്ദിർ 'Chamunda Mandir',
  • വൈഷ്ണവി മന്ദിർ 'Vaishnavi Mandir'

ഇതിൽ വൈഷ്ണവി മന്ദിർ പ്രത്യേകതയുള്ളവയാണ്. ഇവിടെ നിന്നാൽ ഹിമാലയത്തിന്റെ മനോഹരമായ ദൃശ്യം കാണാവുന്നതാണ്.

ഇതു കൂടാതെ ധാരാളം ഭൂഗർഭ ഗുഹകളും ഇവിടെയുണ്ട്. അതിൽ ചിലത്

  • പട്ടൽ ഭുവനേശ്വർ 'Patal Bhuvneshwar',
  • ഷൈലേശ്വർ ഗുഫ 'Shailashwer Gufa'
  • മുക്തേശ്വർ ഗുഫ 'Mukteshwar Gufa'

ഈയടുത്തായി ഭോലേശ്വർ ഗുഫ ('Bholeshwar Gufa') എന്ന പുതിയ ഒരു ഗുഹയും കണ്ടെടുത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗംഗോളിഹട്ട്&oldid=3552820" എന്ന താളിൽനിന്ന് ശേഖരിച്ചത്