ഖൈബര്‍ ചുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഖൈബര്‍ ചുരം | |
|---|---|
ഖൈബര്‍ ചുരത്തിന്റെ പാക്കിസ്ഥാന്‍ ഭാഗം, പാക്കിസ്ഥാനിലേയ്ക്കുള്ള ദൃശ്യം. |
|
| ഉയരം | 1,070 m |
| സ്ഥാനം | പാക്കിസ്ഥാന്‍/അഫ്ഗാനിസ്ഥാന്‍ |
| പര്‍വ്വത നിരകള്‍ | സഫേദ് കോഹ് |
| Coordinates | |
പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബര്‍ ചുരം (ഉര്‍ദ്ദു: : درہ خیبر) (ഉയരം:1,070 മീ , 3,510 അടി).
ചരിത്രത്തിലുടനീളം ഖൈബര്‍ ചുരം മദ്ധ്യേഷ്യയും തെക്കേ ഏഷ്യയുമായുള്ള ഒരു പ്രധാന വാണിജ്യ പാതയും ഒരു തന്ത്രപ്രധാന സൈനിക സ്ഥാനവും ആയിരുന്നു. ഹിന്ദു കുഷ് പര്‍വ്വത നിരകളുടെ കിഴക്കേ അറ്റത്തെ ഭാഗമായ സഫേദ് കോഹ് മലകളുടെ വടക്കുകിഴക്കേ ഭാഗത്തുകൂടിയാണ് ഖൈബര്‍ ചുരം മുറിച്ചുകടക്കുന്നത്. ഖൈബര്‍ ചുരത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗം പാക്കിസ്ഥാന് 5 കിലോമീറ്റര്‍ ഉള്ളില്‍ ലണ്ടി കോട്ടാല്‍ എന്ന സ്ഥലത്താണ്.