ഖുത്ബ് മിനാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖുത്ബ് മിനാര്‍

ചുടുകട്ടകൊണ്ട് നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാര്‍ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉര്‍ദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഖുത്ബ് മിനാറും ഉള്‍പ്പെട്ടിട്ടുണ്ട്.

72.5 മീറ്റര്‍ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.

ഉള്ളടക്കം

[തിരുത്തുക] നിര്‍മ്മാണം

1199-ല്‍ ദില്ലി സുല്‍ത്താനായിരുന്ന ഖുത്ബ്ദീന്‍ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുല്‍ത്താന്‍ ഇല്‍ത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകള്‍ പണി പൂര്‍ത്തീകരിച്ചു[1].

float

ഇടിമിന്നല്‍ മൂലവും ഭൂകമ്പം മൂലവും മിനാറിന്‌ പലപ്പോഴും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദില്ലി സുല്‍ത്താന്മാരായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാള്‍ തീര്‍ത്തിട്ടുണ്ട്[1].

ഖുത്ബ്ദീന്‍ ഐബക് പണിത ആദ്യനിലയുടെ ചുമരില്‍ അറബിവാചകങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.

[തിരുത്തുക] അലൈ ദര്‍വാസ

അലൈ ദര്‍വാസ

ഖുത്ബ് മിനാറിനൊപ്പമുണ്ടായിരുന്ന ഖുവ്വത്തുള്‍ ഇസ്ലാം മോസ്ക് വലുതാക്കിപ്പണിത അലാവുദ്ദീന്‍ ഖില്‍ജി അതിലേക്ക് തെക്കുവശത്തു നിന്നും പ്രവേശിക്കുന്നതിനായി പണിത കവാടമാണ്‌ അലൈ ദര്‍വാസ. ഇന്ത്യയിലെ ഇസ്ലാമിക വാസ്തുശില്പകലയുടെ ഏറ്റവും വിലപ്പെട്ട സംഭാവനകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു[2]. 1311-ലാണ്‌ ഖില്‍ജി ഇത് പണിതത്. മോസ്കിനൊപ്പം ഖില്‍ജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ അലൈ മിനാര്‍ പണിപൂര്‍ത്തിയായില്ല.

[തിരുത്തുക] സന്ദര്‍ശനം

1980-ല്‍ വൈദ്യുതിത്തകരാറിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികള്‍ മിനാറിനുള്ളില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ മിനാറിനകത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുന്‍പ് ഇവിടെ മിനാറിനു മുകളില്‍ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുണ്ട്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] അവലംബം

  1. 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 60, ISBN 81 7450 724
  2. അലൈ ദര്‍വാസക്കു സമീപമുള്ള ഫലകത്തില്‍ നിന്നുള്ള വിവരങ്ങള്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം