ഖാൻ അക്കാഡമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യുആർഎൽ | www.khanacademy.org |
|---|---|
| മുദ്രാവാക്യം | "It is our mission to accelerate learning for students of all ages." |
| വാണിജ്യപരം? | അല്ല |
| സൈറ്റ് തരം | വിദ്യാഭ്യാസസംബന്ധിയായ വീഡിയോകളുടെ സങ്കേതം |
| രജിസ്ട്രേഷൻ | ചില സേവനങ്ങൾക്ക് ആവശ്യമാണ് |
| ലഭ്യമായ ഭാഷകൾ | അമേരിക്കൻ ഇംഗ്ലീഷ് |
| അനുമതി | Creative Commons (BY-NC-SA) |
| ഉടമസ്ഥാവകാശം | സൽമാൻ ഖാൻ |
| നിർമ്മിച്ചത് | സൽമാൻ ഖാൻ, സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും |
| തുടക്കം | സെപ്തംബർ 2006 |
| Revenue | ബാധകമല്ല |
ബംഗ്ലാദേശ്-അമേരിക്കൻ വിദ്യാഭ്യാസ പ്രവർത്തകൻ സൽമാൻ ഖാൻ 2006 ൽ രൂപവൽകരിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സംഘടനയാണ് ഖാൻ അക്കാദമി. "ആർക്കും എവിടെയും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക" എന്ന സന്ദേശത്തോടെയുള്ള അദ്ദേഹത്തിന്റെ സൗജന്യ വെബ്‌സൈറ്റ്, യൂട്യൂബിലൂടെ നൽകപ്പെടുന്ന വിഡിയോ ടുട്ടോറിയലിന്റെ 2,600 ചെറു പ്രഭാഷണങ്ങൾ ഉൾകൊള്ളുന്നതാണ്. ഗണിതശാസ്ത്രം, ചരിത്രം, സാമ്പത്തികം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം, ജ്യോതിശാസ്ത്രം, കമ്പ്യൂട്ടർശാസ്ത്രം എന്നീ വിവിധ വിഷയങ്ങളിലുള്ളതാണ് ഈ വീഡിയോ ട്യൂട്ടോറിയലുകൾ.
പുരസ്ക്കാരങ്ങൾ [തിരുത്തുക]
- മൈക്രോസോഫ്റ്റ് ടെക് പുരസ്ക്കാരം -2009-ൽ
- ഗൂഗിളിന്റെ 10100 പുരസ്ക്കാരം - 2010-ൽ