ഖസാഖ്‌സ്ഥാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Қазақстан Республикасы Qazaqstan Respublïkası Республика Казахстан Respublika Kazakhstan റിപ്പബ്ലിക്ക് ഓഫ് കസാക്കിസ്ഥാന്‍
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം Менің Қазақстаным (Kazakh) Meniñ Qazaqstanım (transcription) "My Kazakhstan" 'എന്റെ കസാക്കിസ്ഥാന്‍' |
||||||
| തലസ്ഥാനം | അസ്താന |
|||||
| ഏറ്റവും വലിയ നഗരം | അല്‍മാട്ടി | |||||
| ഔദ്യോഗിക ഭാഷകള്‍ | കസാക്ക്1 റഷ്യന്‍2 |
|||||
| Demonym | കസാക്കിസ്ഥാനി[1] | |||||
| ഭരണകൂടം | പ്രസിഡന്‍ഷ്യല്‍ ജനാധിപത്യം | |||||
| - | പ്രസിഡന്റ് | നൂര്‍സുല്‍ത്താന്‍ നാസര്‍ബയേവ് | ||||
| - | പ്രധാനമന്ത്രി | കരീം മാസിമോവ് | ||||
| Independence | from the Soviet Union | |||||
| - | 1st Khanate | 1361 as White Horde | ||||
| - | 2nd Khanate | 1428 as Uzbek Horde | ||||
| - | 3rd Khanate | 1465 as Kazakh Khanate | ||||
| - | Declared | December 16, 1991 | ||||
| - | Finalized | December 25, 1991 | ||||
| - | ജലം (%) | 1.7 | ||||
| ജനസംഖ്യ | ||||||
| - | January 2006 estimate | 15,217,711 [2] (62nd) | ||||
| - | 1999 census | 14,953,100 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $168.378 billion[3] (56th) | ||||
| - | ആളോഹരി | $10,837[3] (66th) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $104.850 billion[3] | ||||
| - | Per capita | $6,748[3] | ||||
| Gini? (2003) | 33.9 (medium) | |||||
| HDI (2007) | ||||||
| നാണയം | Tenge (KZT) |
|||||
| സമയമേഖല | West/East (UTC+5/+6) | |||||
| - | Summer (DST) | not observed (UTC+5/+6) | ||||
| ഇന്റര്‍നെറ്റ് സൂചിക | .kz | |||||
| ഫോണ്‍ കോഡ് | +7 | |||||
| 1 | The state language. | |||||
| 2 | The language of interethnic communication. | |||||
വടക്കന്‍, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാന്‍ (Kazakh: Қазақстан, ക്വസാക്സ്ഥാന്‍, IPA: [qɑzɑqˈstɑn]; Russian: Казахстан, കസാഖ്സ്ഥാന്‍, IPA: [kəzʌxˈstan]). ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാന്‍. വിസ്തൃതിയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീര്‍ണ്ണം 2,717,300 ച.കി.മീ ആണ് (പശ്ചിമ യൂറോപ്പിനെക്കാള്‍ വലുതാണ് ഇത്). പ്രധാനമായും ഏഷ്യയില്‍ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാള്‍ നദിക്കു പടിഞ്ഞാറ് കിടക്കുന്നു (സാങ്കേതികമായി യൂറോപ്പില്‍). റഷ്യ, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന, മദ്ധ്യേഷ്യന്‍ രാജ്യങ്ങളായ കിര്‍ഗ്ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, കാസ്പിയന്‍ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിര്‍ത്തികള്‍.
വിസ്തൃതമായ ഭൂവിഭാഗമാണെങ്കിലും ഖസാഖ്സ്ഥാന്റെ ഭൂതലത്തിന്റെ ഒരു വലിയ ഭാഗം അര്‍ദ്ധ-മരുഭൂമിയും സ്റ്റെപ്പികളും ആണ്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ 62-ആം സ്ഥാനമാണ് ഖസാഖ്സ്ഥാന്. ഖസാഖ്സ്ഥാന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 6-ല്‍ താഴെയാണ്. (ചതുരശ്രമൈലിനു 15). സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖസാഖ്സ്ഥാന്റെ ജനസംഖ്യ കുറഞ്ഞു. 1989-ല്‍ 16,464,464 ആയിരുന്നത് 2006-ല്‍ 15,300,000 ആയി. [4] സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിനു പിന്നാലെ റഷ്യന്‍ വംശജരും വോള്‍ഗന്‍ ജര്‍മ്മന്‍ വംശജരും ഖസാഖ്സ്ഥാന്‍ വിട്ട് കുടിയേറിയതാണ് ഇതിനു കാരണം. ഒരുകാലത്ത് ഖസാഖ് എസ്.എസ്.ആര്‍. ആയിരുന്ന ഖസാഖ്സ്ഥാന്‍ ഇന്ന് കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റേറ്റ്സിന്റെ അംഗമാണ്.
[തിരുത്തുക] അവലംബം
- ↑ name=CIA
- ↑ National Statistics Agency of Kazakhstan
- ↑ 3.0 3.1 3.2 3.3 Kazakhstan. International Monetary Fund. ശേഖരിച്ചത് 2008-10-09.
- ↑ [1]
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.