ഖരഹരപ്രിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 22ആം മേളകർത്താരാഗമാണ് ഖരഹരപ്രിയ.ഹരൻ എന്നാൽ ശിവൻ,പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത്.ഹരപ്രിയ എന്നാണ് ഈ രാഗത്തിന്റെ ശരിയായ നാമമെന്നും 22 എന്ന സംഖ്യ ലഭിക്കാനായി ഖര എന്ന പദം കൂട്ടിച്ചേർത്തതാണെന്നും ഒരു അഭിപ്രായമുണ്ട്.എന്നാൽ ഖരഹരപ്രിയ എന്ന പദത്തിന് തന്നെ അർത്ഥം ഉണ്ട്.ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു.ഹിന്ദുസ്ഥാനി സംഗീതത്തിലെ കാപിയോട് ഈ രാഗത്തിന് സാദൃശ്യമുണ്ട്.
ഉള്ളടക്കം |
ഘടനയും ലക്ഷണവും [തിരുത്തുക]
ആരോഹണം സ രി2 ഗ2 മ1 പ ധ2 നി2 സ
അവരോഹണം സ നി2 ധ2 പ മ1 ഗ2 രി2 സ
ജന്യരാഗങ്ങൾ [തിരുത്തുക]
നിരവധി ജന്യരാഗങ്ങളുള്ള ഒരു മേളകർത്താരാഗമാണ് ഖരഹരപ്രിയ. അവയിൽ ചിലത് ആഭേരി, ആഭോഗി, മദ്ധ്യമാവതി, മുഖാരി, ശിവരഞ്ജനി, ശ്രീരഞ്ജനി ഇവയാണ്.
കൃതികൾ [തിരുത്തുക]
രാമാ നീ സമാനമേവരു ത്യാഗരാജസ്വാമികൾ ചക്കനീ രാജാ മാർഗ്ഗമുലുന്ദക-ത്യാഗരാജ സ്വാമി
ചലച്ചിത്രഗാനങ്ങൾ [തിരുത്തുക]
| ഗാനം | ചലച്ചിത്രം |
|---|---|
| ആമ്പല്ലൂർ അമ്പലത്തിൽ | മായാമയൂരം |
| ഉത്തരാസ്വയംവരം കഥകളി | ഡേയ്ഞ്ചർ ബിസ്കറ്റ് |
| ശ്രീരാഗമോ തേടുന്നു നീ | പവിത്രം |