ഖത്തര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
| ഈ ലേഖനം/വിഭാഗം സന്തുലിതമല്ലന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങള്‍ കാണുക. ചര്‍ച്ചകള്‍ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
| ആപ്തവാക്യം: | |
| ദേശീയ ഗാനം: അസ് സലാം അല്‍ അമീരി | |
![]() |
|
| തലസ്ഥാനം | ദോഹ |
| രാഷ്ട്രഭാഷ | അറബിക് |
| ഗവണ്‍മന്റ്
സുല്‍ത്താന്‍
പ്രധാനമന്ത്രി |
പരിമിത ജനാധിപത്യം ഹമദ് ബിന്‍ ഖലീഫ അല്‍-താനി അബ്ദുല്ല ബിന്‍ ഖലീഫ അല്‍-താനി |
| സ്വാതന്ത്ര്യം | സെപ്റ്റംബര്‍ 3, 1971 |
| വിസ്തീര്‍ണ്ണം |
10,360ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ • ജനസാന്ദ്രത |
863,051(2005) 79/ച.കി.മീ |
| നാണയം | റിയാല്‍ (QR) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC +3 |
| ഇന്റര്‍നെറ്റ് സൂചിക | .qa |
| ടെലിഫോണ്‍ കോഡ് | +974 |
വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്‍റെ സ്ഥാനം.എന്നാല്‍ വികസനത്തിന്‍റെയും പുരോഗതിയുടെയും കാര്യത്തില്‍ മുന്‍പന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഈ രാജ്യം സ്വീകരിച്ച നിലപാടുകള്‍ ഇതിന് കാരണമായിട്ടുണ്ട്. അടുത്ത കാലത്തായി വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളിലെടുത്ത വേറിട്ടനയനിലപാടുകള്‍ ശ്രദ്ധേയമാണ്.
[തിരുത്തുക] നയതന്ത്ര രംഗത്ത് മികവിന്റെ ഉദാഹരണങ്ങള്‍
- ഖത്തറിന്‍റെ മികച്ചനയതന്ത്രത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് ദോഹയില്‍ 2007 ഡിസംബര്‍ ആദ്യവാരം നടന്ന ഇരുപത്തെട്ടാമത് ഗള്‍ഫ് സഹകരണ സമിതി ഉച്ചകോടിയിലേക്ക് ഇറാന്‍ പ്രസിഡന്റ് മഹ് മൂദ് അഹ് മദി നജാദിനെ ക്ഷണിച്ച നടപടി.ജിസിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇറാന്‍ ഗള്‍ഫ് ഉച്ചകോടിയില്‍പങ്കെടുക്കുന്നത്.അമേരിക്കയുമായി ഉറ്റബന്ധം പുലര്‍ത്തുന്നതോടൊപ്പം തന്നെ ഇറാനെ ക്ഷണിക്കാന്‍ ഖത്തര്‍ കാണിച്ച തന്‍റേടം അന്താരാഷ്ട്ര മാധ്യമങ്ങളുടെപ്രശംസക്ക് പാത്രമായിരുന്നു.വിവിധകാരണങ്ങളാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഇറാന്‍ ബന്ധം ആടിയുലയുന്ന നിര്‍ണായകസന്ധിയിലാണ് ഈ ഗള്‍ഫ്-പേര്‍ഷ്യന്‍ ഒത്തുകൂടലുണ്ടായത്.
- പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ ഖത്തറിനു വ്യക്തമായ നിലപാടുണ്ട്.ആ നിലപാടുകള്‍ ഏത് വേദിയിലും തുറന്നുപറയാനുള്ള ധൈര്യവും തന്‍റേടവും ഇവിടത്തെ ഭരണാധികാരികള്‍ കാണിക്കുന്നു. അതിന്‍റെ മാതൃകകളായിരുന്നു അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി മാസങ്ങള്‍ക്ക് മുമ്പ് ഐക്യരാഷ്ട്ര സഭയിലും യൂറോപ്യന്‍ പാര്‍ലമെന്‍റിലും ചെയ്ത പ്രസംഗങ്ങള്‍.ഫലസ്തീന്‍,ലബനാന്‍
വിഷയങ്ങളില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും സുഹൃദ് രാജ്യങ്ങളുടെ നെറ്റിചുളിയാനിടവരുത്താറുണ്ട്.ഫലസ്തീനിലെ വിമോചനപോരാട്ടത്തെ ഭീകരതയായി ചിത്രീകരിക്കുന്നതിനും ഇസ്രായേലിന്‍റെ ക്രൂരതകള്‍ക്കും അധിനിവേശത്തിനും എതിരെ ഐക്യരാഷ്ട്രസഭയിലും ഇതര അന്താരാഷ്ട്രവേദികളിലും ഖത്തര്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നു.ഹമാസ് സര്‍ക്കാറിന്‍റെ കാലത്ത് ഫലസ്തീനിലെ വിദ്യാഭ്യാസ,ആരോഗ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാസങ്ങളോളം ശമ്പളം നല്‍കിയ ഖത്തറിന്‍റെ നടപടി മാതൃകാപരമായിരുന്നു.
- കഴിഞ്ഞ വര്‍ഷം ഇസ്രായേലിന്‍റെ ആക്രമണത്തില്‍ തരിപ്പണമായ ലബനാന്‍ സന്ദര്‍ശിച്ച ആദ്യ അറബ് നേതാവ് ഖത്തര്‍ അമീറായിരുന്നു. ലബനനില്‍ ഖത്തര്‍ ഏറ്റെടുത്ത മൂന്നുനഗരങ്ങളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായിവരുന്നു.ദക്ഷിണ ലബനാനിലെ അന്താരാഷ്ട്ര ക്രമസമാധാന സേന(യൂനിഫില്‍)യില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ഖത്തര്‍ അംഗമായിരുന്നു.പ്രസ്തുത സേനയില്‍ ചേര്‍ന്ന ഏക അറബ് രാജ്യവും ഖത്തറായിരുന്നു.ലബനാന്‍–ഇസ്രായേല്‍ സംഘര്‍ഷത്തിനറുതി വരുത്തിക്കൊണ്ട് യു എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവന്നതില്‍ ഏഷ്യന്‍,അറബ് പ്രതിനിധിയെന്ന നിലയില്‍ ഖത്തര്‍ വഹിച്ച പങ്ക് ചരിത്രത്തിന്‍റെ ഭാഗമാണ്. ഇറാഖ്, സുഡാന്‍,സോമാലിയ എന്നിവിടങ്ങളിലെ പ്രശ്നങ്ങളിലും രക്ഷാസമിതിയില്‍(2006-2007കാലയളവില്‍) അറബ് ശബ്ദമായി വര്‍ത്തിച്ചതും മറ്റാരുമല്ല.കുട്ടികളില്‍ എയിഡ്സ് വൈറസ് കുത്തിവെച്ച കുറ്റത്തിന് ബള്‍ഗേറിയന്‍ ഡോക്ടര്‍മാര്‍ക്ക് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിച്ചത് ഖത്തറിന്‍റെ യുക്തിപൂര്‍വമായ ഇടപെടലായിരുന്നു.ബള്‍ഗേറിയന്‍ ഡോക്ടര്‍മാരെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് ഖത്തറിന്‍റെ മധ്യസ്ഥതയായിരുന്നു.
- യമനിലെ സ്വഅദ: പ്രവിശ്യയില്‍ വിമത കലാപം തലപൊക്കിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര സംഘര്‍ഷത്തിന് തല്‍കാലത്തേക്കെങ്കിലും അറുതിവരുത്തിയത് ഖത്തറിന്‍റെ മാധ്യസ്ഥതയിലാണ്.2008 ഫെബ്രുവരിയില്‍ ദോഹയിലാണ് യമന്‍ സര്‍ക്കാരും വിമത വിഘടനവാദികളായ ഹൂഥികളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടത്.ഖത്തറിന്‍റെ ഈ മാധ്യസ്ഥത അറബ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി.
- സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ അധിനിവേശനടപടികളെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ തന്നെ സ്വന്തം മണ്ണില്‍ ഇസ്രായേലിന്‍റെ വാണിജ്യ കാര്യാലയത്തിനു പ്രവര്‍ത്തനാനുമതി നല്‍കിയത് വൈരുദ്ധ്യമായി
തോന്നിയേക്കാം.എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കിയിരുന്നു.അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായുമുള്ള അടുത്ത ബന്ധം അനിവാര്യമാണെന്നാണ് ദോഹയുടെ അഭിപ്രായം.അതേസമയം തന്നെ അമേരിക്കക്കും മറ്റും തലവേദന സൃഷ്ടിക്കുന്ന അല്‍ജസീറ ചാനലിനെ നിയന്ത്രിക്കണമെന്ന നിരന്തര ആവശ്യങ്ങള്‍ ഖത്തര്‍ തള്ളുകയായിരുന്നു.തങ്ങള്‍ക്കുതന്നെ തലവേദനസൃഷ്ടിച്ചാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ഉദ്ദേശ്യമില്ലെന്ന് പ്രധാനമന്ത്രി തന്നെ പ്രസ്താവിക്കുകയുണ്ടായി.ചാനലിന്‍റെ ചില റിപ്പോര്‍ട്ടുകളില്‍ പ്രതിഷേധിച്ച് തുനീഷ്യ ഖത്തറില്‍ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചിരുന്നു.സൗദി രാജകുടുംബത്തെ വിമര്‍ശിക്കുന്ന പരിപാടി അല്‍ജസീറ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് സൗദി ദോഹയിലെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.(2008 മാര്‍ച്ച് ഒമ്പതിനാണ് അതിന് പുതിയ സൗദി അംബാസഡര്‍ ദോഹയിലെത്തിയത്)ഇത്രയൊക്കെയായിട്ടും ചാനലിന്‍റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് മാത്രമല്ല,അതിന്‍റെ മുഖ്യ സാമ്പത്തിക സ്രോതസ്സും സര്‍ക്കാര്‍ തന്നെയാണെന്നതാണ് കൗതുകകരം.
- ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക താവളങ്ങളിലൊന്ന് ഖത്തറിലാണ്.സ്വന്തം സുരക്ഷയുടെ കൂടി ഭാഗമാണ് യാങ്കി സൈനിക സാന്നിധ്യമെന്ന് ഖത്തര്‍ ഭരണാധികാരികള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തില്‍ തികച്ചും വ്യതിരിക്തവും എന്നാല്‍ വൈരുധ്യമുള്ളതെന്ന് തോന്നിക്കുന്നതുമായ നയതന്ത്രം അപൂര്‍വമായിരിക്കാം.എന്നാള്‍ ഇതിനെല്ലാം ഖത്തറിന്‍റെ പക്കല്‍ കൃത്യമായ മറുപടിയുണ്ട്-ഒരുബന്ധവും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിനു തടസ്സമാകരുത്.ഒന്നും മറ്റൊന്നിന്‍റെ ചെലവിലാകരുത്.ഇതുതന്നെയാണ് ഖത്തറിന്‍റെ വിദേശ നയത്തിന്‍റെ കാതലും.[1]
[തിരുത്തുക] അവലംബം
- ↑ ദി പെനിന്‍സുല ഇംഗ്ലീഷ് ദിനപത്രം
- ↑ അല്‍ജസീറ ചാനല്‍ വെബ്സൈറ്റ് ഇംഗ്ലീഷ് വിഭാഗത്തില്‍ ഖത്തര്‍ എന്ന് തിരയുക.
- ↑ അല്‍അറബിയ ചാനല്‍ വെബ്സൈറ്റ് ഇംഗ്ലീഷ് വിഭാഗത്തില്‍ ഖത്തര്‍ എന്ന് തിരയുക.
- ↑ മാധ്യമം-പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രം2007 ഡിസംബര്‍ 18ന് ഖത്തര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച ഖത്തര്‍ ദേശീയ ദിന സപ്ലിമെന്‍റ് നോക്കുക.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
