കൽ‌പാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കൽ‌പാത്തി . ദക്ഷിണ കാശി (അല്ലെങ്കിൽ തെക്കിന്റെ വാരണാസി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പാലക്കാടിൽ ബ്രാഹ്മണർ ആദ്യമായി കുടിയേറിപ്പാർത്ത സ്ഥലങ്ങളിൽ (അഗ്രഹാരങ്ങളിൽ) ഒന്നാണ് കൽ‌പാത്തി. ഇവിടത്തെ കൽപാത്തി രഥോത്സവം പ്രശസ്തമാണ്. എല്ലാ വർഷവും ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. ഇവിടത്തെ പ്രതിഷ്ഠ വിശ്വനാഥ പ്രഭു (ശിവൻ) ആണ്. പാലക്കാട് പട്ടണത്തിൽ നിന്നും 3 കി.മീ അകലെയായി അണ് കൽ‌പാത്തി സ്ഥിതിചെയ്യുന്നത്. പഴയ കൽപ്പാത്തിയും പുതിയ കൽപ്പാത്തിയുമായി കൽപ്പാത്തിയെ വേർതിരിച്ചിരിക്കുന്നു.

ഇവയും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കൽ‌പാത്തി&oldid=1687596" എന്ന താളിൽനിന്നു ശേഖരിച്ചത്