കൽക്കപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വീഡനിലെ വസ്തരോസു് പ്രവിശ്യയയിലുള്ള അനുന്ദ്‌‌സ്ഹോഗ് എന്ന സ്ഥലത്തു് നിന്നുള്ള കല്ല് കപ്പൽ

സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വസിക്കുന്ന നോർസ് ജനതയുടെ ഇടയിൽ പണ്ടു് നിലനിന്നിരുന്ന സവിശേഷമായ ഒരു ശവസംസ്ക്കാരരീതിയുടെ ബാക്കിപത്രമാണു് കൽകപ്പൽ. ശവസംസ്കാരത്തിനു് ശേഷം ശവക്കുഴിയെ ചുറ്റി കപ്പലിന്റെ രൂപത്തിൽ ഭൂമിയിൽ ഉയർത്തുന്ന കല്ലുകൾ ആയിരുന്നു നോർ‌സു് ജനതയുടെ ശവസംസ്ക്കാരത്തിന്റെ പ്രത്യേകത. മരിച്ച ആൾക്കുണ്ടായിരുന്ന പദവിയും അധികാരവും ഒക്കെയാണു് ശവകുടീരത്തിൽ ബഹുമാനപൂർവ്വം അർപ്പിക്കുന്ന വസ്തുക്കളെ നിർണ്ണയിച്ചിരുന്നതു്. അടിമകളെ ബലിയർപ്പിക്കുന്നതും ഇത്തരം ശവസംസ്കാരത്തിന്റെ ഭാഗമായിരുന്നു. ശവസംസ്ക്കാരത്തിനു് ശേഷം ശവകുടീരത്തിൽ കല്ലുകൾ തോണിയുടെ രൂപത്തിൽ ഉയർത്തി വെക്കുന്നു. ഇങ്ങനെ ഉയർത്തി വെച്ചിരിക്കുന്ന കല്ലുകൾ ചിത്രങ്ങളിൽ കാണാം.

"http://ml.wikipedia.org/w/index.php?title=കൽക്കപ്പൽ&oldid=1748670" എന്ന താളിൽനിന്നു ശേഖരിച്ചത്