കൗമാരക്കുറ്റവാസന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രായപൂർത്തിയെത്താത്തവരിൽ കാണുന്ന കുറ്റവാസനയാണ്, കൗമാരക്കുറ്റവാസന (ജുവനൈൽ ഡെലിംക്വൻസി) എന്നു പറയുന്നത്.

ഏഴിനും പതിനെട്ടിനും മധ്യേപ്രായമുള്ള കൗമരപ്രായക്കരിൽ കണ്ടു വരുന്നതും സാമൂഹിക വിരുദ്ധവും ശിക്ഷയ്ക്കോ തിരുത്തലുകൾക്കോ അർഹവുമായ കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ളതുമായ സ്വഭാവ പ്രവണതയാണ് ആംഗല ഭാഷയിൽ ജുവനൈൽ ഡെലിംക്വൻസി എന്നു വിളിക്കുക.[1]. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച്, (വകുപ്പ് 82) ഏഴു വയസ്സിൽ താഴെയുള്ള കുട്ടികൾ ചെയ്യുന്ന ഒരു പ്രവൃത്തിയും കുറ്റകൃത്യമായി പരിഗണിച്ചിട്ടില്ല.

കുറ്റവാളിയിൽ ബാല്യകാലത്തുതന്നെയൊ യുവത്വത്തിൻറെ ആരംഭദശയിലോ ആണ് കുറ്റവാസന ജന്മമെടുക്കുന്നത് എന്ന് ചില മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളെ കുറ്റവാളികളാക്കുന്ന ആവേഗങ്ങൾ (impulses) എല്ലാവരിലുമുണ്ട്. പക്ഷേ ഭൂരിപക്ഷം പേർക്കും അവയെ ധാർമ്മിക മൂല്യങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതുകൊണ്ട് അവർ കുറ്റവാളികളാകുന്നില്ല എന്നു മാത്രം.[2]

വ്യവസായവത്കൃതങ്ങളായ വൻകിട രാഷ്ട്രങ്ങളിലെ കുട്ടികളിൽ കുറ്റവാസന വർദ്ധിച്ചുവരുന്നതയി സൂചനകളുണ്ട്.[3] രണ്ടു ലോകമഹായുദ്ധങ്ങളുടെ കാലയളവുകളിലും ഈ പ്രവണത വർദ്ധിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10 മുതൽ 17 വയസ്സുവരെയുള്ള 80 ഇന്ത്യൻ കുട്ടികളെക്കുറിച്ചുള്ള പഠനപ്രകാരം, മാതാപിതാക്കൾ തമ്മിൽ വളരെ ഐക്യത്തിൽ കഴിയുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളിൽ 25%പേരിൽ മാത്രമാണ് കുറ്റവാസനയുള്ളത്. മാതാപിതാക്കൾ തമ്മിൽ അഭിപ്രായഭിന്നതകളും വഴക്കുകളും ഉണ്ടാകാറുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളിൽ 62.5%പേരിൽ കുറ്റവാസന ഉണ്ട്.[4]ജുവനൈൽ ഡെലിംക്വൻസിയുടെ പിന്നിലുള്ള ഘടകങ്ങൾ വ്യക്തിപരമായവയേക്കാളുപരി സാമൂഹിക ഘടകങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. ഫാ. തോമസ് കുഴിനാപ്പുറത്ത്, ഭാഷാതിലകം, കേരള സർ‌വകലാശാല, 1998, പേജ്, 146
  2. J. C. Marfatia, Indian Journal of Social Work, Vol. XXX, No. 1, 1969, p.1
  3. Time Magazine May 10, 1999
  4. D. Ganguly and A. K. Maitra, Indian Journal of Social Work, Vol. XXVII, No. 2, 1966, p.206
"http://ml.wikipedia.org/w/index.php?title=കൗമാരക്കുറ്റവാസന&oldid=1159806" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ