സെനൊണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ക്സെനോണ്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


54 അയോഡിന്‍സെനൊണ്‍സീസിയം
Kr

Xe

Rn
Xe-TableImage.png
പൊതുവിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ സെനൊണ്‍, Xe, 54
കുടുംബം ഉല്‍കൃഷ്ട വാതകങ്ങള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 185, p
നിറം,രൂപം നിറമില്ലാത്ത വാതകം
പ്രമാണം:Vials.jpg
സാധാരണ അണുഭാരം 131.293(6)g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Kr] 4d10 5s2 5p6
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 18, 8
ഭൗതിക സ്വഭാവങ്ങള്‍
Phase gas
സാന്ദ്രത (0 °C, 101.325 kPa)
5.894 g/L
ദ്രവണാങ്കം (101.325 kPa) 161.4 K
(−111.7 °C, −169.1 °F)
ക്വഥനാങ്കം (101.325 kPa) 165.03 K
(−108.12 °C, −162.62 °F)
Triple point 161.405 K (-112°C), 81.6[1] kPa
Critical point 289.77 K, 5.841 MPa
ദ്രവീ‌കരണ ലീനതാപം (101.325 kPa) 2.27 kJ·mol−1
ബാഷ്പീകരണ ലീനതാപം (101.325 kPa) 12.64 kJ·mol−1
Heat capacity (100 kPa, 25 °C) 20.786 J·mol−1·K−1
Vapor pressure
P/Pa 1 10 100 1 k 10 k 100 k
at T/K 83 92 103 117 137 165
അണു സ്വഭാവങ്ങള്‍
ക്രിസ്റ്റല്‍ ഘടന cubic face centered
ഓക്സീകരണാവസ്ഥകള്‍ 0, +1, +2, +4, +6, +8
(rarely more than 0)
(weakly acidic oxide)
ഇലക്ട്രോ നെഗറ്റീവിറ്റി 2.6 (Pauling scale)
Ionization energies 1st: 1170.4 kJ·mol−1
2nd: 2046.4 kJ·mol−1
3rd: 3099.4 kJ·mol−1
Atomic radius (calc.) 108 pm
Covalent radius 130 pm
Van der Waals radius 216 pm
പലവക
Magnetic ordering nonmagnetic
താപ ചാലകത (300 K) 5.65x10-3  W·m−1·K−1
ശബ്ദവേഗത (liquid) 1090 m/s
CAS registry number 7440-63-3
തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍
Main article: Isotopes of സെനൊണ്‍
iso NA half-life DM DE (MeV) DP
124Xe 0.095% 124Xe is stable with 70 neutrons
125Xe syn 16.9 h ε 1.652 125I
126Xe 0.089% 126Xe is stable with 72 neutrons
127Xe syn 36.345 d ε 0.662 127I
128Xe 1.91% 128Xe is stable with 74 neutrons
129Xe 26.4% 129Xe is stable with 75 neutrons
130Xe 4.07% 130Xe is stable with 76 neutrons
131Xe 21.2% 131Xe is stable with 77 neutrons
132Xe 26.9% 132Xe is stable with 78 neutrons
133Xe syn 5.247 d β 0.427 133Cs
134Xe 10.4% 134Xe is stable with 80 neutrons
135Xe syn 9.14 h β 1.16 135Cs
136Xe 8.86% 136Xe is stable with 82 neutrons
References

അണുസംഖ്യ 54 ആയ മൂലകമാണ് സെനൊണ്‍. Xe ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. നിറവും ഗന്ധവും ഇല്ലാത്തതും ഭാരമേറിയതുമായ ഒരു ഉല്‍കൃഷ്ടവാതകമാണിത്. ഭൗമാന്തരീക്ഷത്തില്‍ ഇത് വളരെ ചെറിയ അളവില്‍ കാണപ്പെടുന്നു. സാധാരണയഅയി നിഷ്ക്രീയമാണെങ്കിലും സെനൊണ്‍ ചില രാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യ ഉല്‍കൃഷ്ടവാതക സം‌യുക്തമായ സെനൊണ്‍ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റിന്റെ (XeF+[Pt2F11]-) രൂപീകരണം അതിലൊന്നാണ്. ഓക്സീകരണനില 0, +1 , +2 , +4 , +6 , +8 എന്നിവയായി ഏകദേശം അഞ്ഞൂറിനു മേല്‍ സെനൊണ്‍ സംയുക്തങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ആദ്യം രൂപീകരിക്കപ്പെട്ടവ ഫ്ലുറൈഡുകളും (XeF2, XeF4, XeF6) ഓക്സൈഡുകളും(XeO3, XeO4), ഓക്സിഫ്ലൂറൈഡുകളും(XeOF2, XeOF4, XeO2F2, XeO3F2, XeO2F4), പെര്‍സെനേറ്റുകളും (XeO6-2) ആണ്. പിന്നീട് നൈട്രജന്‍-സെനോണ്‍ സഹസംയോജക രാസബന്ധമുള്ള സംയുക്തങ്ങള്‍ (Xe(II)-N, Xe(IV)-N, Xe(VI)-N, Xe(VIII)-N) നിര്‍മിക്കപ്പെട്ടു. സെനോണിന്റെ ഓക്സീകരണനില +2 ആയ കാര്‍ബണ്‍-സെനോണ്‍ സഹസംയോജക രാസബന്ധമുള്ള ധാരാളം ഓര്‍ഗാനിക്‍ സംയുക്തങ്ങള്‍ സൂപ്പര്‍ ആസിഡുകളുടെ സാന്നിദ്ധ്യത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അവയിലേറെയും -80oC - -40oC താപനിലയില്‍ സ്ഥിരതയുള്ളതുമാണ്. അടുത്ത കാലത്തായി കാര്‍ബണ്‍-സെനോണ്‍(IV) സഹസംയോജക രാസബന്ധമുള്ളതും, ക്ലോറിന്‍-സെനോണ്‍(II) സഹസംയോജക രാസബന്ധമുള്ളതുമായ ഏതാനും ചില സംയുക്തങ്ങള്‍ നിര്‍മിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു.

ഫിന്‍ലാന്റിലെ ഹെല്‍സിങ്കി സര്‍വകലാശാലയില്‍ ഓക്സീകരണനില 0 ആയ HXeX (X = H, F, Cl, Br, I), HXeCN, HXeCCH, HXeOH, HXeOXeH, FXeBF2 എന്നിവ കൃത്രിമമായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 40 കെല്‍വിന്‍ വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രകൃത്യാ കാണപ്പെടുന്ന സെനൊണില്‍ ഒമ്പത് സ്ഥിരതയുള്ള ഐസോടോപ്പുകള്‍ ഉള്‍ക്കൊള്ളുന്നു. റേഡിയോആക്ടീവ് ശോഷണത്തിന് വിധേയമാകുന്ന 40 മറ്റ് ഐസോടോപ്പുകളും ഇതിനുണ്ട്. സൗരയുഥത്തിന്റെ ആദ്യകാല ചരിത്രം പഠിക്കുന്നതിനുള്ള ഒരു ഉപാധിയാണ് സെനൊണിന്റെ ഐസോടോപ്പ് അനുപാതം. സെനൊണ്‍-135 ആണവ റിയാക്ടറുകളില്‍ ന്യൂക്ലിയര്‍ ഫിഷനിലൂടെ നിര്‍മിക്കപ്പെടുകയും ന്യൂട്രോണ്‍ സ്വീകാരിയായിുപയോഗിക്കുകയും ചെയ്യുന്നു.

ഫ്ലാഷ് വിളക്കുകള്‍, ആര്‍ക്ക് വിളക്കുകള്‍ എന്നിവയില്‍ സെനൊണ്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] അവലംബം

  1. "Section 4, Properties of the Elements and Inorganic Compounds; Melting, boiling, triple, and critical temperatures of the elements". CRC Handbook of Chemistry and Physics (85th edition ed.). Boca Raton, Florida: CRC Press. 2005. 

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8A%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം