ആകാശഗംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ക്ഷീരപഥം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Milky Way

False-color infrared image of the Milky Way's
core. Many of the stars in this image
cannot be seen in visible light
because they are blocked by dust lanes.

Observation data: J2000 epoch
Constellation: (Sagittarius)
Right ascension: 17h 45m 40.04s
Declination: −29° 00′ 28.1″
Redshift:
Distance: 2.48 kly
(7.6 kpc)[1]
Type: Sbc[2]
Apparent dimensions (V): 360°
Apparent magnitude (V): −20.9[3]
Notable features:
Other designations
 
See also: Galaxy, List of galaxies

സൗരയൂഥം ഉള്‍പ്പെടുന്ന (അതിനാല്‍ ഭൂമിയും) താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സര്‍പ്പിളാകൃതിയില്‍ രണ്ടു കരങ്ങള്‍ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി ചെയ്യുന്നു. ആകാശഗംഗയുടെ കേന്ദ്രത്തില്‍ നിന്നും ഏകദേശം 2700 പ്രകാശ വര്‍ഷം അകലെയാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] വലിപ്പം

തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വര്‍ഷങ്ങളും കനം ശരാശരി 1000 പ്രകാശ വര്‍ഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങള്‍ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാകപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രന്തരീയ വാതകങ്ങള്‍ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളില്‍ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വര്‍ഷങ്ങളന്ന് മനസ്സിലാക്കിയിട്ടുണ്ട്.

[തിരുത്തുക] ഘടന

ദണ്ഡിന്റെ ആകൃതിയിലുള്ള കേന്ദ്രഭാഗത്തെചുറ്റി നക്ഷത്രങ്ങള്‍ വാതകങ്ങള്‍ നക്ഷത്രന്തരീയ ധൂളികള്‍ മുതലായ പദാര്‍ഥങ്ങളെകൊണ്ടുള്ള സര്‍പ്പിളാകൃതിയിലുള്ള നാല്‌ കൈകള്‍ സ്ഥിതിചെയ്യുന്നു. ഭാരം ഏകദേശം 5.8×1011 സൗരഭാരങ്ങളാണ്‌ എന്ന് അനുമാനിക്കുന്നു. ഈ ഭാരത്തിന്റെ ഭൂരിഭാഗവും തമോദ്രവ്യമാണ്‌.

[തിരുത്തുക] താരപഥ കേന്ദ്രം

സൂര്യനില്‍നിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വര്‍ഷങ്ങളാണ്. മുന്‍കാലങ്ങളിലെ കണക്കനുസരിച്ച് ഇത് 35,000 പ്രകാശ വര്‍ഷങ്ങളായിരുന്നു.

മധ്യത്തില്‍ വളരെ ഉയര്‍ന്ന പിണ്ഡമുള്ള ഒരു വസ്തു സ്ഥിതിചെയ്യുന്നു (ഇതിന്റെ പേര്‌ സഗിറ്റാറിയസ് A*), ഇത് ഒരു അതിഭീമാകാരനായ തമോഗര്‍ത്തമാണെന്നാണ്‌ പരക്കെയുള്ള വിധഗ്ദാഭിപ്രായം. ഭൂരിഭാഗം താരാപഥങ്ങളുടെയും കേന്ദ്രഭാഗത്ത് ഭീമകാരനായ തമോഗര്‍ത്തമുണ്ടാകും എന്നണ്‌ വിശ്വാസം.

ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ദണ്ഡാകൃതിയിലുള്ള ഭാഗത്തിന്‌ 27,000 പ്രകാശ വര്‍ഷങ്ങള്‍ നീളമുണ്ട്. ഇത് സൂര്യനും താരാപഥ കേന്ദ്രവുമായുള്ള രേഖയ്ക്ക് 44 ± 10 ഡിഗ്രിയില്‍ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് ഭൂരിഭാഗവും ചുവന്ന നക്ഷത്രങ്ങളാണ്‌ സ്ഥിതിചെയ്യുന്നത് ഏറിയ പങ്കും നീണ്ട ജിവിത ദൈര്‍ഘ്യമുളളവയാണ്‌. ഈ ദണ്ഡിനെ ചുറ്റി "5 കി.പാര്‍സെക്ക്" എന്ന വളയം സ്ഥിതി ചെയ്യുന്നു ഈ വളയത്തില്‍ ഉയര്‍ന്ന അളവില്‍ ഹൈഡ്രജന്‍ അടങ്ങിയിരിക്കുന്നു, ഉയര്‍ന്ന തോതിലുള്ള നക്ഷത്രരൂപീകരണം ഇവിടെ നടക്കുന്നുണ്ട്. ആന്‍ഡ്രോമീഡ പോലുള്ള മറ്റുള്ള താരപഥങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ ക്ഷീരപഥത്തിന്റെ പ്രതേകതയും ഇത് തന്നെയായിരിക്കും.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്:

[തിരുത്തുക] ആധാരസൂചിക

  1. "SINFONI in the Galactic Center: young stars and IR flares in the central light month". 
  2. Ortwin, Gerhard (2002). "Mass distribution in our Galaxy". Space Science Reviews 100 (1/4): 129–138. Retrieved on 2007-03-14. 
  3. Forbes, D. A.; Masters, K. L.; Minniti, D.; Barmby, P. (2000). "The elliptical galaxy formerly known as the Local Group: merging the globular cluster systems". Astronomy and Astrophysics 358: 471–480. Retrieved on 2007-05-09. 

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%95%E0%B4%BE%E0%B4%B6%E0%B4%97%E0%B4%82%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം