ക്വാസാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സജീവമായ താരാപഥ കേന്ദ്രത്തോടു കൂടിയതും ഉയര്‍ന്ന ഊര്‍ജ്ജത്തോടുകൂടിയ റേഡിയോ വികിരണ സ്രോതസ്സുമായ വളരെ അകലത്തിലുള്ള താരാപഥത്തെ ക്വാസാര്‍ (quasi-stellar radio source അഥവാ quasar) എന്നു പറയുന്നു. വൈദ്യുതകാന്തീക വികിരണങ്ങളില്‍ ഉയര്‍ന്ന അളവില്‍ ചുവപ്പ് നീക്കം പ്രകടമാക്കുന്ന പ്രാപഞ്ച വസ്തുക്കളെന്ന നിലയിലാണ് ഇവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. റേഡിയോ തരംഗങ്ങള്‍, ദൃശ്യപ്രകാശം എന്നിവയെല്ലാം ഇത് വികിരണം ചെയ്യുന്നുണ്ട്. താരാപഥങ്ങളെ പോലെ വികസിച്ച രൂപത്തിലല്ല ഇവ കാണപ്പെടുക പകരം നക്ഷത്രങ്ങളെ പോലെ ഒരു ബിന്ദുക്കളായാണ് ഇവ കാണപ്പെടുന്നത്.
1980 കള്‍ വരെ ഇവയ്ക്ക് ഒരു കൃത്യമായ വിശദീകരണം നല്‍കുവാന്‍ ജ്യോതിശാസ്ത്ര ലോകത്തിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ ശാസ്തീയ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ താരാപഥകേന്ദ്രത്തിലെ ഭീമാകാരമായ തമോദ്വാരത്തിന്റെ ചുറ്റുമുള്ള ഷ്വാര്‍ട്സ്‌ചൈല്‍ഡ് വ്യാസാര്‍ദ്ധത്തിന്റെ പത്ത് മുതല്‍ പതിനായിരം വരെ മടങ്ങുള്ള ഒരു ഇടുങ്ങിയ മേഖലയാണ് ഇതെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു.
[തിരുത്തുക] നിരുക്തം
ഭൂമിക്കും ക്വാസാറുകള്‍ക്കുമിടയില്‍ പ്രപഞ്ചത്തിന്റെ വികാസം കാരണമായി ഇവ ഉയര്‍ന്ന ചുവപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്നു. ഇത് ഹബിള്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ വ്യഖ്യാനിക്കുമ്പോല്‍ മനസ്സിലാകുന്നത് വളരെ വിദൂരതയിലാണ് ഇവ സ്ഥിതി ചെയ്യുന്നത് എന്നാണ് അതിനാല്‍ തന്നെ വളരെ മുന്‍പുള്ളതും. ഇവയില്‍ ഏറ്റവും പ്രഭ കൂടിയവയുടെ ഊര്‍ജ്ജ പ്രസരണം ശരാശരി താരാപഥങ്ങളുടെ ഊര്‍ജ്ജ പ്രസരണങ്ങളെ കടത്തിവെട്ടുന്നതാണ്, ഏകദേശം ഒരു ട്രില്ല്യണ്‍ (1012) സൂര്യന്മാര്‍ക് തുല്യം. ഇവ വര്‍ണ്ണരാജിയിലെ ഏതാണ്ടെല്ലാ വികിരണങ്ങളും ഒരു പോലെ പ്രസരിപ്പിക്കുന്നു, എക്സ്ത്-കിരണം മുതല്‍ ഇന്‍ഫ്രാറെഡിന്റെ അങ്ങേയറ്റം വരെ, അള്‍ട്രാവയലറ്റ്-ഒപ്റ്റിക്കല്‍ ബാന്‍ഡില്‍ ഈ അളവ് കൂടുതലാണ്. റേഡിയോ വികിരണങ്ങളുടേയും ഗാമാ കിരണങ്ങളുടേയും ശക്തമായ സ്രോതസ്സുകളാണ് ചില ക്വാസാറുകള്‍. ആദ്യകാല ചിത്രങ്ങളില്‍ പ്രകാശത്തിന്റെ ബിന്ദുവിന്റെ രൂപത്തിലാണ് ക്വാസാറുകള്‍ കാണപ്പെട്ടിരുന്നത്, അതിനാല്‍ തന്നെ നക്ഷത്രങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയുവാന്നത് പ്രയാസമായിരുന്നു. ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പുകളുടേയും ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ സഹായത്താല്‍ ക്വാസാറുകളുടെ ചുറ്റിലായി സ്ഥിതിചെയ്യുന്ന ആതിഥേയ താരാപഥങ്ങളെ ചില അവസരങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.[1] ഇത്തരം താരാപഥങ്ങള്‍ ക്വാസാറുകളുടെ പ്രഭയ്ക്ക് മുന്നില്‍ മങ്ങിയ നിലയിലാണ് സാധാരണ കാണപ്പെടുക. ഭൂരിഭാഗം ക്വാസാറുകളും ചെറിയ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് ദൃശ്യമാവുന്നവയല്ല, 12.9 മാഗ്നിറ്റ്യൂടോടുകുടിയ 3C 273 എന്ന ക്വാസാര്‍ ഇതിനൊരപവാദമാണ്. 2.44 ബില്ല്യണ്‍ പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഇത് സാധാരണ ടെലിസ്കോപ്പുകളുപയോഗിച്ച് ദൃശ്യമാകുന്ന പ്രപഞ്ചത്തില്‍ ഏറ്റവും അകലെയുള്ള വസ്തുക്കളിലൊന്നാണ്.
ചില ക്വാസാറുകള്‍ അവയുടെ പ്രഭയില്‍ പെട്ടെന്നുള്ള മാറ്റം പ്രകടമാക്കുന്നു ദൃശ്യപ്രകാശ മേഖലയിലാണ് ഇത് കൂടുതലെങ്കില്‍ ചിലപ്പോള്‍ എക്സ് കിരണങ്ങളിലും ഇത് കാണിക്കുന്നു. ഇതുവഴി അത്തരം ക്വാസറുകള്‍ സൗരയൂഥത്തിന്റെ വലിപ്പത്തിനു സമാനമായത്ര ചെറുതാണെന്ന് അനുമാനിക്കുന്നു കാരണം ഈ വ്യത്യാസം പ്രകാശത്തിനു ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിക്കുന്നതിനെടുക്കുന്നതിനേക്കാള്‍ ചെറിയ സമയമായിര്‍ക്കാന്‍ കഴിയില്ല, അപൂര്‍വ്വമായി ഇത് വീക്ഷിക്കുന്ന ദിശയിലുള്ള ശക്തമായ ഊര്‍ജ്ജ പ്രവാഹമണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ക്വാസാറുകളില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന ചുവപ്പുനീക്കം 6.43 ആണ്, ഇത് ഏകദേശം 28 ബില്ല്യണ്‍ പ്രകാശവര്‍ഷങ്ങള്‍ക്ക് തുല്യമാണ്.
[തിരുത്തുക] അവലംബം
- ↑ Hubble Surveys the "Homes" of Quasars Hubblesite News Archive, 1996-35