ക്വാണ്ടം സംഖ്യകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഇലക്ട്രോണിന്റെ വിലാസം എന്നു തന്നെ ക്വാണ്ടം സംഖ്യകളെ വിശേഷിപ്പിക്കാം. നാലുതരം ക്വാണ്ടും സംഖ്യകളുണ്ട്.
-
- പ്രിന്‍സിപ്പള്‍ ക്വാണ്ടം സംഖ്യ
- അസിമുത്തല്‍ ക്വാണ്ടം സംഖ്യ
- കാന്തിക ക്വാണ്ടം സംഖ്യ
- സ്പിന്‍ ക്വാണ്ടം സംഖ്യ
ഉള്ളടക്കം |
[തിരുത്തുക] പ്രിന്‍സിപ്പിള്‍ ക്വാണ്ടം സംഖ്യ
പ്രധാന ഊര്‍ജ്ജ ഷെല്ലിനെപറ്റിയുള്ള വിവരം നല്‍കുന്നു.‘n‘ ആണ് ഇതിന്റെ പ്രതീകം. പ്രിന്‍സിപ്പള്‍ ക്വാണ്ടം സംഖ്യയുടെ മൂല്യം കൂടുന്നതിനനുസരിച്ച് ന്യൂക്ലിയസില്‍ നിന്നുള്ള ഇലക്ട്രോണിന്റെ ദൂരവും, ഊര്‍ജ്ജവും കൂടുന്നു.
n-ന്റെ മൂല്യം 1,2,3,4... എന്നിങ്ങനെയാണ്.
n = 1 എന്നത്‍, K ഷെല്ലിനെ സൂചിപ്പിക്കുന്നു.
n = 2 എന്നത്‍, L ഷെല്ലിനെ സൂചിപ്പിക്കുന്നു.
n = 3 എന്നത്‍, M ഷെല്ലിനെ സൂചിപ്പിക്കുന്നു.
n = 4 എന്നത്‍, N ഷെല്ലിനെ സൂചിപ്പിക്കുന്നു.
[തിരുത്തുക] അസിമുത്തല്‍ ക്വാണ്ടം സംഖ്യ
സബ് ഷെല്ലിനെ പറ്റിയുള്ള വിവരം തരുന്നു.ഇതില്‍ നിന്നും ഓര്‍ബിറ്റലിനെ രൂപത്തെപറ്റി നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്നു. പ്രതീകം l ആണ്. l-ന്റെ മൂല്യം 0 മുതല്‍ n-1 വരെയുള്ള പൂര്ണ്ണസംഖ്യകളാണ്.
l =0 എന്നത്, s സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =1 എന്നത്, p സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =2 എന്നത്, d സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =3 എന്നത്, f സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
l =4 എന്നത്, g(g സബ്ഷെല്ലുള്ള മൂലകങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.) സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.
[തിരുത്തുക] കാന്തിക ക്വാണ്ടം സംഖ്യ
ഓര്‍ബിറ്റലില്‍, ഇലക്ട്രോണിന്റെ സ്ഥലക്രമീകരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ഇത് m എന്ന അക്ഷരം വെച്ച് സൂചിപ്പിക്കുന്നു. m-ന്റെ മൂല്യം -l മുതല്‍ +l വരെയുള്ള പൂര്ണ്ണസംഖ്യകളാണ്.
[തിരുത്തുക] സ്പിന്‍ ക്വാണ്ടം സംഖ്യ
‘s‘ എന്ന അക്ഷരം വെച്ചാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോണ്‍ ചുറ്റുന്ന ദിശയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.ഇതിന്‍ ര ണ്ട് മൂല്യങ്ങള്‍ വരാം - +1/2,-1/2
ചുരുക്കത്തില്‍,
| പേര് | പ്രതീകം | ഓര്‍ബിറ്റല്‍ അര്‍ത്ഥം | മൂല്യങ്ങള്‍ | മൂല്യത്തിന്‍ ഉദാഹരണം |
|---|---|---|---|---|
| പ്രിന്‍സിപ്പിള്‍ ക്വാണ്ടം സംഖ്യ | ![]() |
ഷെല്‍ | ![]() |
![]() |
| അസിമുത്തല്‍ ക്വാണ്ടം സംഖ്യ | ![]() |
സബ് ഷെല്‍ | ( ![]() |
for :![]() |
| കാന്തീക ക്വാണ്ടം സംഖ്യ, | ![]() |
സ്ഥലക്രമീകരണം | ![]() |
for :![]() |
| സ്പിന്‍ ക്വാണ്ടം സംഖ്യ | ![]() |
ചുറ്റല്‍ | ![]() |
for an electron, either: ![]() |





:


:

