ക്രോമിയം (വെബ് ബ്രൗസർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chromium
Chromium
Chromium (web browser).png
Chromium 13.0
പ്രോഗ്രാമിംഗ് ഭാഷ C++ and Assembly
ഓപ്പറേറ്റിങ്ങ് സിസ്റ്റം FreeBSD
Linux
Mac OS X (10.5 and later)
Windows (XP SP2 and later)
വലിപ്പം Approximately:
20.0 MB (FreeBSD i386)
28.0 MB (Linux x86-32)
30.8 MB (Linux x86-64)
27.7 MB (Mac OS X)
18.1 MB (Windows)
തരം Web browser
അനുമതിപത്രം BSD license, MIT License, LGPL, MS-PL and MPL/GPL/LGPL tri-licensed code, plus unlicensed files.[1]
വെബ്സൈറ്റ് chromium.org
dev.chromium.org

ഗൂഗിൾ ക്രോമിന്റെ പിറവിക്കാധാരമായ നിർമ്മാണരേഖയാൽ രൂപപ്പെടുത്തിയ പരസ്യപ്രഭവരേഖാ വെബ് ഗമനോപാധിയാണ്‌ ക്രോമിയം. [2] ക്രോമിയത്തിനോട് ഗൂഗിൾ തന്റേതായ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ്‌ ക്രോം എന്ന പേരിൽ വിപണിയിലിറക്കുന്നത്. ഇതിൽ ഗൂഗിളിന്റെ വാണിജ്യമുദ്ര, സ്വയം പുതുക്കുന്നതിനുള്ള വ്യവസ്ഥ, അഡോബിയുടെ ഫ്ലാഷ് പ്ലെയർ, പി.ഡി.എഫ് ദർശിനി എന്നിവ വരും. ക്രോമിയം വെബ്കിറ്റ് ആഖ്യാനരീതിയാണ്‌ ഉപയോഗിക്കുന്നത്. ക്രോം പൂശാനുപയോഗിക്കുന്ന ക്രോമിയം മൂലകത്തിൽ നിന്നാണ്‌ വെബ് ബ്രൗസറിന്‌ ഈ പേര്‌ ലഭിച്ചത്.[3]

[തിരുത്തുക] ഗൂഗിൾ ക്രോമിൽ നിന്നുള്ള വ്യത്യാസങ്ങൾ

ക്രോമിയം പദ്ധതി വിതരണം ചെയ്യപ്പെട്ടതും സം‌രക്ഷിക്കുന്നതുമായ പരസ്യപ്രഭവരേഖാ പദ്ധതിയുടേയും ബ്രൗസറിന്റെ നിർമ്മാണരേഖയേയും ക്രോമിയം എന്ന് സൂചിപ്പിക്കുന്നു.[4] നിർമ്മാണരേഖ ആർക്കും ഇറക്കുമതി ചെയ്യാനും അവ സങ്കലനം ചെയ്ത് ഏത് പശ്ചാത്തലത്തിനുമുള്ള വ്യവസ്ഥ നിർമ്മിക്കാനും സാധ്യമാണ്‌. ഗൂഗിൾ ക്രോമിയവുമായി കൂട്ടിച്ചേർത്തത് ഇവയാണ്‌:

  • ഫ്ലാഷ് പ്ലയർ[5]
  • പി.ഡി.എഫ് ദർശിനി[6]
  • ഗൂഗിളിന്റെ വാണിജ്യനാമവും മുദ്രയും
  • ഗൂഗിൾ അപ്ഡേറ്റർ
  • ഉപയോക്താക്കളുടെ പ്രവർത്തനരേഖയും ബ്രൗസറിന്റെ നിർദ്ധനത്വവും ഗൂഗിളിനെ അറിയിക്കാനുള്ള സം‌വിധാനം
  • RLZ ട്രാക്കിങ്ങ്

[തിരുത്തുക] അനുമതി

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഭാഗം അവർ ബി.എസ്.ഡി അനുമതിയിലാണ്‌ പുറത്തിറക്കുന്നത്.[7] ബാക്കിയുള്ള ഭാഗങ്ങൾ വിവിധ പരസ്യപ്രഭവരേഖാ അനുമതികളായ എം.ഐ.ടി അനുമതി, എൽ.ജി.പി.എൽ മുതലായവയിൽ പുറത്തിറങ്ങുന്നു. [8]

[തിരുത്തുക] അവലംബം

  1. "Pass the Ubuntu license check script". November 19, 2009. https://code.google.com/p/chromium/issues/detail?id=28291. 
  2. ഗൂഗിൾ ക്രോം ക്രോമിയത്തിന്റെ നിർമ്മാണരേഖയാലാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്
  3. ഗൂഗിൾ (സെപ്റ്റംബർ 2008). "ക്രോമിയത്തിലേക്ക് സ്വാഗതം."
  4. blog.chromium.org/. The Chromium Blog. 2008. Retrieved 2010-02-17. "Google Chrome, Chromium, and Google".
  5. http://blog.chromium.org/2010/03/bringing-improved-support-for-adobe.html
  6. http://code.google.com/p/chromium/issues/detail?id=50852#c16
  7. http://dev.chromium.org/Home
  8. http://code.google.com/chromium/terms.html
"http://ml.wikipedia.org/w/index.php?title=ക്രോമിയം_(വെബ്_ബ്രൗസർ)&oldid=1314479" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ