ക്രൈസ് ആന്റ് വിസ്പേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്രൈസ് ആൻറ് വിസ്പേർസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രൈസ് ആന്റ് വിസ്‌പേർസ്
Swedish theatrical release poster
സംവിധാനംIngmar Bergman
നിർമ്മാണംLars-Owe Carlberg
രചനIngmar Bergman
അഭിനേതാക്കൾHarriet Andersson
Kari Sylwan
Ingrid Thulin
Liv Ullmann
Inga Gill
Erland Josephson
സംഗീതംJohann Sebastian Bach
Frédéric Chopin
ഛായാഗ്രഹണംSven Nykvist
ചിത്രസംയോജനംSiv Lundgren
സ്റ്റുഡിയോSvensk Filmindustri
റിലീസിങ് തീയതി
  • 21 ഡിസംബർ 1972 (1972-12-21) (United States)
  • 5 മാർച്ച് 1973 (1973-03-05) (Sweden)
രാജ്യംസ്വീഡൻ
ഭാഷസ്വീഡിഷ്
ബജറ്റ്$400,000
സമയദൈർഘ്യം91 minutes
ആകെSEK 2,130,705

പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്‌പേർസ്(Swedish: Viskningar och rop).

പ്രമേയം[തിരുത്തുക]

മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന നിറഞ്ഞ കരച്ചിലും ഇടകലരുന്ന അവിടെക്ക് തങ്ങളുടെ കാൻസർ ബാധിതയും മരണാസന്നയുമായ സഹോദരി ആഗ്‌നസിന്റെ ഒപ്പം താമസിക്കാനായി എത്തിയതാണ് ആ രണ്ടു സഹോദരിമാർ കരീനും മരിയയും.പരസ്പരമുള്ള അസൂയയും കുറ്റബോധവും ഏകാന്തതയും നിമിത്തം തങ്ങളുടെ സഹോദരിയ്ക്ക് കരുണയോ ശുശ്രൂഷയോ നൽകാൻ കഴിയാത്ത വിധം പെരുമാറുന്നു കരീനും മരിയയും.

അവാർഡുകൾ[തിരുത്തുക]

ഛായാഗ്രഹണത്തിനു 1973 ലെ അക്കാദമി അവാർഡ് നേടി ഈ സിനിമയുടെ കാമറാമാൻ സ്വെൻ നിക്വിസ്റ്റ്[1].

അഭിനേതാക്കൾ[തിരുത്തുക]

ബെർഗ്മാന്റെ ഇഷ്ടനടിയായ ലിവ് ഉൾമാൻ മരിയ ആയും ഇൻഗ്രിഡ് തുലിൻ കരിൻ ആയും അഭിനയിച്ചിരിക്കുന്നു.

മറ്റുള്ളവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Database entry for Cries and Whispers". Academy of Motion Picture Arts and Sciences. Retrieved 14 November 2009.

പുറം കണ്ണികൾ[തിരുത്തുക]