ക്രിസ്റ്റഫർ വീരമന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Honourable Justice Sri Lankabhimanya
 വീരമന്ത്രി
ക്രിസ്റ്റഫർ വീരമന്ത്രി

Judge Christopher Weeramantry in Sri Lanka on 24 October 2006

പദവിയിൽ
1967–1972

പദവിയിൽ
1991–2000

ജനനം 17 November 1926
Colombo, Sri Lanka
ദേശീയത Sri Lankan
ബിരുദം University of London,
Royal College Colombo

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ മുൻ ന്യായാധിപനും (1991 മുതൽ 2000 വരെ) ശ്രീലങ്കൻ സുപ്രീംകോടതിയുടെ മുൻ ചീഫ്‌ ജസ്റ്റീസുമാണ്‌ വീരമന്ത്രി എന്ന ക്രിസ്റ്റഫർ ഗ്രിഗറി വീരമന്ത്രി[1]. അന്താരാഷ്ട്ര നീതിന്യായ കോടതിയിയുടെ ഉപാധ്യക്ഷനായ സമയത്ത് ,അണുവായുധത്തിന്റെ നിയമവിരുദ്ധതയേയും അതുയുർത്തുന്ന ഭീഷണിക്കെതിരെയും സുപ്രധാനമായ വിധികൾ ഇദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി[2].

ജെനിറ്റിക്സ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമോപദേശക സമിതിയിൽ അംഗമാണിപ്പോൾ. കൂടാതെ അണുവായുധത്തിനെതിരെയുള്ള അന്തർദേശീയ ന്യായാധിപ സമിതിയുടെ അധ്യക്ഷനായും സേവനമർപ്പിക്കുന്നു.[3]. 1926 നവം‌ബർ 17 നു ശ്രീലങ്കയിലെ കൊളംബോയിലാണ്‌ അദ്ദേഹത്തിന്റെ ജനനം.

വിദ്യാഭ്യാസം[തിരുത്തുക]

റൊയൽ കോളേജ് കൊളംബോ, ശ്രീലങ്കൻ ലാ കോളേജ് എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം നടത്തി.ലണ്ടൻ സർ‌വ്വകലാശാലയിൽ നിന്നും അദ്ദേഹം നിയമ ബിരുദം നേടിയിട്ടുണ്ട്.

ബിരുദങ്ങൾ[തിരുത്തുക]

B.A. (Hons.), LLB., LLD. (University of London); LLD. (Honoris Causa) (University of Colombo); LLD. (Honoris Causa) (Monash University); LL.D.(Honoris Causa) National Law School of India; D.Lit.(Honoris Causa) University of London[1]

അംഗീകാരങ്ങൾ[തിരുത്തുക]

ആദരങ്ങൾ[തിരുത്തുക]

നിര‌വധി സർ‌വ്വകലാശാലകൾ അദ്ദേഹത്തിന്‌ ഡോക്‌ട്രേറ്റ് നൽകി ആദരിക്കുകയുണ്ടായി. അവയിൽ ചിലത് താഴെ.

  • ലണ്ടൻ സർവ്വകലാശാല
  • മൊണാഷ് സർവ്വകലാശാല
  • ഇന്ത്യയിലെ നാഷണൽ ലാ സ്കൂൾ[1]

ഗ്രന്ഥം[തിരുത്തുക]

അന്തർദേശീയ നിയമവിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.അദ്ദേഹത്തിന്റ ഇസ്ലാമിക നിയമം:ഒരു സാർ‌വ്വലൗകിക പരിപ്രേക്ഷ്യം[8] എന്ന ഗ്രന്ഥം പ്രശസ്തിയാർജ്ജിച്ചതാണ്‌.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Curriculum Vitae" (HTML) (ഭാഷ: English). Weeramantry International Centre For Peace Education and Research. ശേഖരിച്ചത്: 2007-03-10. 
  2. "Keynote Speaker: Judge Christopher Weeramantry" (HTML). Hiroshima-Nagasaki 2005: Global Hibakusha Film Festival (ഭാഷ: English). Tufts University Japanese Program. 2005. ശേഖരിച്ചത്: 2007-03-10. 
  3. IALANA | achieving disarmament and peace through law
  4. "Conferred Sri Lankabhimanya". ശേഖരിച്ചത്: 2007-12-02. 
  5. Right Livelihood Award for Justice Christopher Weeramantry
  6. "Sri Lankan judge Christopher Gregory Weeramantry wins UNESCO Prize for Peace Education". UNESCO Social and Human Sciences. 2006-09-22. ശേഖരിച്ചത്: 2007-11-12. 
  7. "Right Livelihood Award: 2007 - Christopher Weeramantry". ശേഖരിച്ചത്: 2007-10-04. 
  8. Islamic Jurisprudence: An International Perspective

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_വീരമന്ത്രി&oldid=1713421" എന്ന താളിൽനിന്നു ശേഖരിച്ചത്