ക്രിസ്റ്റഫർ ഡ്രെസെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റഫർ ഡ്രെസെർ

ഒരു ബ്രിട്ടീഷ് കലാശില്പ സംവിധായകനാണ് ക്രിസ്റ്റഫർ ഡ്രെസെർ. രൂപകല്പനയിൽ ശാസ്ത്രീയ സമീപനമാണ് ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്. ലോഹം, ഗ്ളാസ് തുടങ്ങിയ സാമഗ്രികളുടെ ഉപയോഗസാധ്യത ഇദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തിയിരുന്ന ശൈലിയായിരുന്നു ക്രിസ്റ്റഫറിന്റേത്[1].

[തിരുത്തുക] ജീവിതരേഖ

1834 ജൂലൈ 4-ന് ഗ്ളാസ്ഗോവിൽ ജനിച്ചു. ലണ്ടനിലെ സൊമെർസെറ്റ് ഹൌസിലെ സ്കൂൾ ഒഫ് ഡിസൈനിങ്ങിൽ രണ്ടു വർഷം പഠനം നടത്തി. ലീനീയൻ സൊസൈറ്റിയിൽ (Linnean Society) ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഡ്രെസെർ 1876-ൽ ബ്രിട്ടിഷ് ഗവൺമെന്റിന്റെ പ്രതിനിധിയായി ജപ്പാൻ സന്ദർശിച്ചു. യൂണിറ്റി ഇൻ വെറൈറ്റി (1859), ദ് ഡെവലപ്മെന്റ് ഒഫ് ഓർണമെന്റൽ ആർട്ട് ഇൻ ദി ഇന്റർനാഷണൽ എക്സിബിഷൻ (1862), ജപ്പാൻ, ഇറ്റ്സ് ആർക്കിടെക്ചർ, ആർട്ട് ആൻഡ് മാനുഫാക്ചേഴ്സ് (1882) തുടങ്ങിയവ ഡിസൈനിങ്ങിനെപ്പറ്റി ഇദ്ദേഹം രചിച്ച വിലപ്പെട്ട ഗ്രന്ഥങ്ങളാണ്. 1904 നവംബർ 24-ന് ഫ്രാൻസിലെ മൾഹൌസിൽ അന്തരിച്ചു.


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ക്രിസ്റ്റഫർ ഡ്രെസെർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_ഡ്രെസെർ&oldid=1290897" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ