ക്രിസ്തു വിജ്ഞാനീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൌരസ്ത്യ ക്രിസ്തീയത
ഓര്‍ത്തഡോക്‍സ്‌ സഭകള്‍  · പൗരസ്ത്യം
സൂനഹദോസുകള്‍  · സഭാപിളര്‍പ്പുകള്‍
പൗരസ്ത്യ ക്രിസ്തീയത
പ്രാചീന ഓര്‍ത്തഡോക്സ് സഭ
ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ
നെസ്തോറിയന്‍ കിഴക്കന്‍ സഭകള്‍
പൗരസ്ത്യ രീതി സഭകള്‍
മലബാര്‍ മാര്‍ത്തോമാ സുറിയാനി സഭ
മലബാര്‍ സ്വതന്ത്ര സുറിയാനി സഭ
പൗരസ്ത്യ റീത്ത് റോമന്‍കത്തോലിക്കാ സ്വയംഭരണ സഭകള്‍
ദൈവ ശാസ്ത്രം
പൗരസ്ത്യ ദൈവവിജ്ഞാനീയം
ക്രിസ്തു വിജ്ഞാനീയം
ത്രിത്വം  · ദൈവമാതാവു്
ആരാധനാക്രമങ്ങള്‍
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോസ്തോലിക പിതാക്കന്‍മാരുടെ ലേഖനങ്ങള്‍
പാശ്ചാത്യ ക്രിസ്തീയത
റോമന്‍ കത്തോലിക്കാ സഭ  · നവീകരണ സഭകള്‍
ക്രിസ്തുമത വിഭാഗങ്ങള്‍

ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ യേശുക്രിസ്തുവിനെപ്പറ്റിയുള്ള പഠനത്തെ, പ്രത്യേകിച്ച് ദൈവികതയും മാനുഷികതയും യേശുവില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനത്തെയാണ്‌ ക്രിസ്തുവിജ്ഞാനീയം എന്നു പറയുന്നത്. ക്രിസ്തുവിജ്ഞാനീയം ക്രിസ്തുവിന്റെ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി ദൈവികവും മാനുഷികവുമായ തലങ്ങള്‍ ഒരു വ്യക്തിയില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന പഠനത്തില്‍ കേന്ദ്രീകൃതമാണ്‌. ക്രിസ്തുവിജ്ഞാനീയത്തില്‍ പ്രധാനമായും മൂന്നു ഉപ പഠനശാഖകളുണ്ട്. അവയോരോന്നും താഴെപ്പറയുന്ന തലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു:

  1. അവതാരം
  2. ഉയിര്‍പ്പ്
  3. രക്ഷാകരദൗത്യം

ക്രിസ്തുമതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ക്രിസ്ത്യാനികള്‍ മൂന്നായി പിളര്‍ന്നത് ക്രിസ്തുവിജ്ഞാനീയത്തില്‍നിന്നുരുത്തിരിഞ്ഞ വ്യത്യസ്ത വിശ്വാസങ്ങളെപ്രതിയായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ഇരുസ്വഭാവപക്ഷം

യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങള്‍

പാശ്ചാത്യ സഭ മുഴുവനും ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയും

[തിരുത്തുക] ഇരുവ്യക്തിത്വപക്ഷം

യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് വ്യക്തിത്വങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗം

[തിരുത്തുക] ഏകവ്യക്തിത്വപക്ഷം

യേശുക്രിസ്തുവിന്റെ വ്യക്തിത്വമായാലും പ്രകൃതമായാലും ദൈവികവും മാനുഷികവുമെന്ന നിലയില്‍ രണ്ടായി വേര്‍പിരിച്ചു് കാണാനാവില്ലെന്ന ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗം

പൂര്‍ണ ദൈവവും പൂര്‍ണ മാനുഷ്യനുമാണു് യേശുക്രിസ്തുവെന്നും ഒറ്റ വ്യക്തിത്വം മാത്രമുള്ള യേശുക്രിസ്തുവില്‍ ദൈവിക-മാനുഷികപ്രകൃതങ്ങള്‍ പരസ്പരം ലയിയ്ക്കാതെയും വേര്‍പിരിയാതെയും ഒന്നായി ഇരിയ്ക്കുന്നുവെന്നുമാണു് പ്രാചീന ഒര്‍ത്തഡോക്സ് സഭയുടെ നിര്‍വചനം.

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകള്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം