ക്രിപ്റ്റോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | krypton, Kr, 36 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | noble gases | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 18, 4, p | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | colorless |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 83.798(2) g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Ar] 3d10 4s2 4p6 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 8 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | gas | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Density | (0 °C, 101.325 kPa) 3.749 g/L |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 115.79 K (-157.36 °C, -251.25 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 119.93 K (-153.22 °C, -244.12 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Triple point | 115.775 K, 73.2 kPa[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Critical point | 209.41 K, 5.50 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 1.64 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 9.08 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 20.786 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | cubic face centered | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 4,[2] 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 3.00 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 1350.8 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 2350.4 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 3565 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 88 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | 110 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Van der Waals radius | 202 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | nonmagnetic | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 9.43x10-3 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound | (gas, 23 °C) 220 m/s | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound | (liquid) 1120 m/s | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7439-90-9 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 36 ആയ ഒരു മൂലകമാണ് ക്രിപ്റ്റോണ്‍. Kr ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. 18ആം ഗ്രൂപ്പിലേയും നാലാം പിരീഡിലേയും അംഗമാണിത്. നിറവും മണവും രുചിയുമില്ലാത്ത ഈ ഉല്‍കൃഷ്ട വാതകം അന്തരീക്ഷത്തില്‍ ചെറിയ അളവില്‍ കാണപ്പെടുന്നു. ദ്രവീകരിച്ച അന്തരിക്ഷ വായുവിന്റെ ഡിസ്റ്റിലേഷന്‍ വഴിയാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. മറ്റ് അപൂര്‍വ വാതകങ്ങളോടൊപ്പം ഫ്ലൂറസെന്റ് ലാമ്പുകളില്‍ ഉപയോഗിക്കാറുണ്ട്. സാധാരണയായി വളരെ നിഷ്ക്രീയമായ ക്രിപ്റ്റോണ്‍ പരീക്ഷശാലയിലെ തീക്ഷ്ണമായ സഹചര്യങ്ങളില്‍ ഫ്ലൂറിനുമായി ചേര്‍ന്ന് ക്രിപ്റ്റോ്ണ്‍ ഡൈഫ്ലൂറൈഡ് എന്ന സംയുക്തം നിര്‍മിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഭൗതിക ഗുണങ്ങള്‍
വര്‍ണരാജിയില്‍ കടും പച്ചയും ഓറഞ്ചും നിറങ്ങളിലുള്ള രേഖകള്‍ ക്രിപ്റ്റോണിന്റെ മാത്രം പ്രത്യേകതയാണ്. യുറേനിയം ഫിഷനിലെ ഒരു ഉല്‍പന്നമാണ് ക്രിപ്റ്റോണ്‍.[3] ഖരവാസ്ഥയിലുള്ള ക്രിപ്റ്റണ്‍ വെളുത്ത നിറമുള്ളതും വശ കേന്ദ്രീകൃതമായ ക്യൂബ് ഘടനയിലുള്ള ക്രിസ്റ്റലുമാണ്. ഹീലിയമൊഴികെയുള്ള എല്ലാ ഉല്‍കൃഷ്ട വാതകങ്ങളുടേയും ഒരു പ്രത്യേകതയാണിത്. ക്രിപ്റ്റോണിന്റെ ദ്രവണാങ്കം-157.2 ഡിഗ്രീ സെല്‍ഷ്യസും ക്വഥനാങ്കം-153.4 ഡിഗ്രി സെല്‍ഷ്യസുമാണ്.
[തിരുത്തുക] ചരിത്രം
1898ല്‍ ഗ്രേറ്റ് ബ്രിട്ടണില് വച്ച് സര്‍ വില്യം റാംസെ, മോറിസ് ട്രവേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ക്രിപ്റ്റോണ്‍ കണ്ടെത്തിയത്. ദ്രവീകരിച്ച അന്തരീക്ഷ വായുവിലെ മിക്കവാറും എല്ലാ ഘടകങ്ങളും ബാഷ്പീകരിച്ച ശേഷം ബാക്കിയായ അവശിഷടത്തില്‍ നിന്നാണ് ഈ മൂലകം കണ്ടെത്തിയത്.[4] 1904 വില്യം റാംസേക്ക് ക്രിപ്റ്റോണ്‍ അടക്കമുള്ള ഉല്‍കൃഷ്ട വാതകങ്ങള്‍ കണ്ടെത്തിയതിന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
[തിരുത്തുക] സാന്നിദ്ധ്യം
ഭൂമി ഉണ്ടായപ്പോള്‍ അതിലുണ്ടായിരുന്ന എല്ലാ ഉല്‍കൃഷ്ട വാതകങ്ങളും -ഹീലിയമൊഴിച്ച് (ചിലപ്പോള്‍ നിയോണും)- അതേ അളവില്‍ ഇപ്പോഴും ഭൂമിയില്‍ത്തന്നെയുണ്ട്. എന്നാല്‍ ഭാരം കുറഞ്ഞവയും വേഗതയേറിയവയുമായതിനാല്‍ ഹീലിയം തന്മാത്രകള്‍ക്ക് ഭൂഗുരുത്വാകര്‍ഷണത്തെ മറികടക്കാനാകും.[5] 1 പിപിഎം അളവിലാണ് ക്രിപ്റ്റോണ്‍ അന്തരീക്ഷത്തില്‍ കാണപ്പെടുന്നത്. ദ്രാവക അന്തരീക്ഷ വായുവിന്റെ ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍ വഴി ഇത് വേര്‍തിരിച്ചെടുക്കാനാകും.[6]
[തിരുത്തുക] സംയുക്തങ്ങള്‍
മറ്റ് ഉല്‍കൃഷ്ട വാതകങ്ങളേപ്പോലെതന്നെ ക്രിപ്റ്റോണും രാസപരമായി നിഷ്ക്രീയമാണ്. എന്നാല്‍ 1962ലെ ആദ്യ വിജയകരമായ സെനോണ്‍ സംയുക്ത നിര്‍മാണത്തിനുശേഷം 1963ല്‍ ക്രിപ്റ്റോണ്‍ ഡൈഫ്ലൂറൈഡ് (KrF2) കൃത്രിമമായി നിര്‍മിക്കപ്പെട്ടു. [7] ക്രിപ്റ്റോണിന്റെ ഏക ലഘുസംയുക്തവും ഇതാണ്. (ക്രിപ്റ്റോണ്‍ ടെട്രാഫ്ലൂറൈഡ് (KrF4) എന്ന മറ്റൊരു ലഘുസംയുക്തത്തെപ്പറ്റി ചില ശാസ്ത്രലേഖനങ്ങളില്‍ കാണാമെങ്കിലും അത് ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നു മാത്രമല്ല, അതിന്റെ നിര്‍മാണം തത്വപരമായിപ്പോലും ഏറ്റവും പ്രയാസമേറിയതുമാണ്.) തുടര്‍ന്ന് ഫ്ലൂറോ ഹൈഡ്രോസയനോ ക്രിപ്റ്റോണ്‍ ഹെക്സാഫ്ലൂറോ ആന്റിമൊണേറ്റ് - HCNKrF+[SbF6]-, ക്രിപ്റ്റോണ്‍ ഡൈ ടെഫ്ലേറ്റ് - Kr(OTeF5) 2 തുടങ്ങീ നൈട്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങളുമായി സഹസംയോജകരാസബന്ധമുള്ളതും യഥാക്രമം -60oC, -90oC എന്നീ ഊഷ്മാവുകളിലും താഴെ മാത്രം സ്ഥിരതയുള്ളതുമായ സംയുക്തങ്ങള്‍ നിര്‍മിക്കപ്പെട്ടു. പക്ഷെ സെനോണില്‍ നിന്നു വ്യത്യസ്തമായി ഓക്സീകരണനില 0, +2 എന്നിവ മാത്രമേ സംയുക്തങ്ങളില്‍ ക്രിപ്റ്റോണ്‍ പ്രദര്‍ശിപ്പിക്കുന്നുള്ളൂ.
ഫിന്‍ലാന്റിലെ ഹെല്‍സിങ്കി സര്‍വകലാശാലയില്‍ ഓക്സീകരണനില 0 ആയ HKrF, HKrCN, HKrCCH, HKrCl എന്നിവ കൃത്രിമമായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 40 കെല്‍വിന്‍ വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. [7]
സൂപ്പര്‍മാന്‍ കഥകളിലെ ക്രിപ്റ്റോണൈറ്റിന് മൂലകങ്ങളുടെ നാമകരണ രീതി അടിസ്ഥാനമാക്കിയാണ് പേരിട്ടിരിക്കുന്നതെങ്കില്‍ അത് ക്രിപ്റ്റോണിന്റെ ഓക്സാനയോണ്‍ ആയിരിക്കണം. ക്രിപ്റ്റോണിന്റെ ഓക്സാനയോണുകളൊന്നും ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
[തിരുത്തുക] ഉപയോഗങ്ങള്‍
കൃപ്റ്ണിന് പല ഉല്‍സര്‍ജ്ജന രേഖകളുള്ളതിനാല്‍ അയോണീകൃത ക്രിപ്റ്റോണ്‍ വാതക ഡിസ്ചാര്‍ജ് വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാല്‍ ക്രിപ്റ്റോണ്‍ ഉപയോഗിക്കുന്ന ബള്‍ബുകള്‍ മികച്ച ധവള പ്രകാശ സ്രോതസ്സുകളാണ്. ഈ ഗുണമുള്ളതിനാല്‍ അതിവേഗ ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ചില ഫോട്ടോഗ്രാഫിക് ഫ്ലാഷുകളില്‍ ക്രിപ്റ്റോണ്‍ ഉപയോഗിക്കുന്നു. [8]
ഊര്‍ജ്ജ രക്ഷക ഫ്ലൂറസന്റ് ലാമ്പുകളില്‍ ക്രിപ്റ്റോണ്‍ ആര്‍ഗോണുമായി ചേര്‍ത്ത് നിറയ്ക്കുന്നു. ഇത് അവയുടെ പ്രവര്‍ത്തിക്കുന്ന വോള്‍ട്ടതയും ഊര്‍ജ്ജ ഉപഭോഗവും കുറക്കുന്നു. എന്നാല്‍ അതോടോപ്പംതന്നെ ലഭ്യമാകുന്ന പ്രകാശം കുറയുകയും ലാമ്പിന്റെ വില കൂടുകയും ചെയ്യുന്നു.[9] ആര്‍ഗോണിന്റെ നൂറിരട്ടിയാണ് ക്രിപ്റ്റോണിന്റെ വില. ക്രിപ്റ്റോണ്‍ (സിനോണിനൊപ്പം) ഇന്‍കാന്റസെന്റ് ലാമ്പുകളില്‍ ഫിലമെന്റിന്റെ ബാഷ്പീകരണം കുറക്കുന്നതിനായി നിറയ്ക്കാറുണ്ട്. [10]സാധാരണ ഇന്‍കാന്റസെന്റ് ലാമ്പുകളുടെതിനേക്കാള്‍ നീല പ്രകാശമടങ്ങുന്ന ഉജ്ജ്വല പ്രകാശമാണ് ഇവയില്‍നിന്ന് ലഭിക്കുക.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |
[തിരുത്തുക] അവലംബം
- ↑ "Section 4, Properties of the Elements and Inorganic Compounds; Melting, boiling, triple, and critical temperatures of the elements". CRC Handbook of Chemistry and Physics (85th edition ed.). Boca Raton, Florida: CRC Press. 2005.
- ↑ Krypton: krypton(IV) fluoride compound data. Books.Google.com. ശേഖരിച്ചത് 2007-12-10.
- ↑ Krypton (English) 1. Argonne National Laboratory, EVS (08 2005). ശേഖരിച്ചത് 2007-03-17.
- ↑ William Ramsay, Morris W. Travers (1898). "On a New Constituent of Atmospheric Air". Proceedings of the Royal Society of London 63: 405–408. DOI:10.1098/rspl.1898.0051.
- ↑ Escape of Gases from the Atmosphere
- ↑ How Products are Made: Krypton. ശേഖരിച്ചത് 2006-07-02.
- ↑ 7.0 7.1 Bartlett, Neil (2003). The Noble Gases (English). Chemical & Engineering News. ശേഖരിച്ചത് 2006-07-02.
- ↑ Mercury in Lighting. Cape Cod Cooperative Extension. ശേഖരിച്ചത് 2007-03-20.
- ↑ "Energy-saving" lamps
- ↑ Properties, Applications and Uses of the "Rare Gases" Neon, Krypton and Xenon

