കോഴിക്കാൽ (പലഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോഴിക്കാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കാൽ
കോഴിക്കാൽ തലശ്ശേരിയിൽനിന്നും

മലബാറിൽ പ്രത്യേകിച്ചും കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും ലഭിക്കുന്ന ഒരു പലഹാരമാണ് കോഴിക്കാൽ. മരച്ചീനി നീളത്തിൽ കീറി മൈദയിൽ മുക്കി എണ്ണയിൽ വറുത്തെടുത്താണ് ഇത് ഉണ്ടാക്കുന്നത്.

പാചകരീതി[തിരുത്തുക]

മരച്ചീനി കോഴിയുടെ കാലു പോലെ നീളത്തിൽ അരിഞ്ഞ് അതിൽ മൈദമാവ് അല്ലെങ്കിൽ കടലപ്പൊടി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞപ്പൊടി, ഗരം മസാലപ്പൊടി, പച്ചമുളക്,കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത മാവിൽ ഇടുക. നന്നായി യോജിപ്പിച്ച ശേഷം തിളച്ച വെളിച്ചെണ്ണയിലേക്ക് ഇടുക. നന്നായി പൊരിയുന്നതു വരെ എണ്ണയിൽ വേവിച്ചെടുക്കുക[1].

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-24. Retrieved 2011-07-25.


"https://ml.wikipedia.org/w/index.php?title=കോഴിക്കാൽ_(പലഹാരം)&oldid=3930993" എന്ന താളിൽനിന്ന് ശേഖരിച്ചത്