കോളൻ വർഗ്ഗീകരണ പദ്ധതി
പുസ്തകങ്ങൾ വർഗ്ഗീകരിക്കുന്നതിനായി ഭാരതീയനായ ഡോ.എസ് .ആർ .രംഗനാഥൻ 1933 - ൽ പ്രസിദ്ധീകരിച്ച കോളൻ വർഗ്ഗീകരണ പട്ടികയാണ് കോളൻ വർഗ്ഗീകരണ പദ്ധതിയുടെ അടിസ്ഥാനം. ഇതിന്റെ ഏഴാം പതിപ്പ് 1970 ൽ പുറത്തിറങ്ങി. വിശ്ലേഷണ - സംശ്ലേഷണ (Analytico - synthetic) പ്രക്രിയകൾ ഉപയോഗിച്ച് ഭാരതീയ ദർശനത്തിലെ സ്വത്വം, ദ്രവ്യം, ഊർജ്ജം, ദേശം, കാലം എന്നിങ്ങനെ തരം തിരിച്ച് ഒരു വിഷയത്തിന് വിഷയ നമ്പർ നൽകുന്ന രീതിയാണിത്.
കോളൻ വർഗ്ഗീകരണ പട്ടികയുടെ ഏഴാം പതിപ്പിൽ വിശ്വ വിജ്ഞാനത്തെ മുപ്പത്തിമൂന്ന് വിഷയങ്ങളായി തിരിച്ചിരിക്കുന്നു. ഈ വിഷയങ്ങളെ റോമൻ ചെറിയ അക്ഷരങ്ങളും ഇൻഡോ അറബിക് അക്കങ്ങളും റോമൻ വലിയ അക്ഷരങ്ങളും ഗ്രീക്ക് ചിഹ്നങ്ങും കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.
| ചിഹ്നം | വിജ്ഞാന മേഖല | Subject |
|---|---|---|
| a | ഗ്രന്ഥ സൂചിക | Bibliography |
| 1 | പൊതുവിജ്ഞാനം | Universe of knowledge |
| 2 | ലൈബ്രറി സയൻസ് | Library science |
| 3 | പുസ്തക ശാസ്ത്രം | BookScience |
| 4 | പത്രപ്രവർത്തനം | journalism |
| A | സയൻസ് | Natural science |
| B | ഗണിതം | Mathematics |
| C | ഊർജ്ജതന്ത്രം | Physics |
| D | എഞ്ചിനീയറിംഗ് | Engineering |
| E | രസതന്ത്രം | Chemistry |
| F | സാങ്കേതികവിദ്യ | Technology |
| G | ജീവശാസ്ത്രം | Biology |
| H | ഭൂഗർഭ ശാസ്ത്രം | Geology |
| I | സസ്യശാസ്ത്രം | Botany |
| J | കൃഷി | Agriculture |
| K | ജന്തുശാസ്ത്രം | Zoology |
| KZ | മൃഗശാസ്ത്രം | Animal Husbandry |
| L | വൈദ്യശാസ്ത്രം | Medicine |
| M | കലകൾ | Useful Arts |
| N | ലളിതകലകൾ | Fine Arts |
| O | സാഹിത്യം | Literature |
| P | ഭാഷകൾ | Linguistics |
| Q | മതങ്ങൾ | Religion |
| R | തത്വശാസ്ത്രം | Philosophy |
| S | മനശാസ്ത്രം | Psychology |
| T | വിദ്യാഭ്യാസം | Education |
| U | ഭൂമിശാസ്ത്രം | Geography |
| V | ചരിത്രം | History |
| W | രാഷ്ട്രതന്ത്രം | Political science |
| X | ധനശാസ്ത്രം | Economics |
| Y | സമൂഹശാസ്ത്രം | Sociology |
| Z | നിയമങ്ങൾ | Law |
ഓരോ വിഷയത്തിലും വരുന്ന ഘടകങ്ങളെ പേർസനാലിറ്റി,മാറ്റർ, എനർജി, എന്നു തരം തിരിച്ച് പ്രത്യേകം പ്രത്യേകമായി അതത് വിഷയങ്ങളിൽ തന്നെ നൽകിയിരിക്കുന്നു. ഇത്തരം വിഷയ പട്ടികകൾക്ക് പുറമെ അഞ്ചോളം പ്രത്യേക പട്ടികകളുമുണ്ട്. ഈ പട്ടികകളിലെ ഘടകങ്ങളെല്ലാം തന്നെ ഏത് വിഷയത്തിനോടും കൂടെ ആവശ്യാനുസരണം ചേർക്കാവുന്നതാണ്. ഇതിനു പുറമെ ചില വിഷയങ്ങൾക്കു മാത്രമുള്ള സൂചനാ പട്ടികകളും പൊതു സൂചനാ പട്ടികയും പൗരാണിക പുസ്തകങ്ങളുടെ പട്ടികയും അതിന്റെ സൂചനാ പട്ടികയും ഇതിൽ ഉണ്ട്.