കോമെലിന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Commelina | |
|---|---|
| Commelina communis flower with typical arrangement of floral parts: 3 staminodes are present above, 3 fertile stamens below with the central one differing in size and form, and a single style emerging between them (curved in this species). | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| (unranked): | Commelinids |
| നിര: | Commelinales |
| കുടുംബം: | Commelinaceae |
| ഉപകുടുംബം: | Commelinoideae |
| Tribe: | Commelineae |
| ജനുസ്സ്: | Commelina L. |
| Type species | |
| C. communis L. |
|
| Selected Species | |
170 സസ്യവർഗ്ഗങ്ങളുൾപ്പെടുന്ന ഒരു ജനുസ്സാണ്ണ് കോമെലിന. ഹൃസ്വമായ ജീവിതകാലമുള്ള പൂക്കളുള്ളതിനാൽ പകൽപൂക്കളെന്ന് പൊതുവെ അറിയപ്പെടുന്നു. വിധവയുടെ കണ്ണീർ എന്ന് പേരുമുണ്ടിവക്ക്. കൊമെലിനേസിയ കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സാണിത്. 18-ആം നൂറ്റാണ്ടിലെ ഒരു ടാക്സോണമിസ്റ്റായ കാൾ ലിനേയസ്, ഡച്ച് സസ്യശാസ്ത്രജ്ഞരായ ജാൻ കൊമെലിന്റെയും അനന്തരവനായ കാസ്പർ കൊമെലിന്റെയും ബഹുമാനാർത്ഥമാണ് ഈ ജനുസിനെ കൊമെലിന എന്ന് നാമകരണം ചെയ്തത്.
രണ്ടിലധികം വർഷങ്ങൾ നിലനിൽക്കുന്നവയും ഒരു വർഷം മാത്രം നിലനിൽക്കുന്നവയുമായ വർഗ്ഗങ്ങൾ ഈ ജനുസ്സിലുണ്ട്. ഇവയുടെ സൈഗോമോർഫിക് പൂക്കളെയും ഞെട്ടിന് ചുറ്റുമായി കാണുന്ന സഹപത്രങ്ങളായ പാളയെയും അടിസ്ഥാനമാക്കിയാണ് ഇവയെ വേർതിരിച്ചറിയുന്നത്.
കോമെലിന കാരൊളിലിയാന, കൊമെലിന ബെംഗാളെൻസിസ് എന്നീ ഇനങ്ങണാള് ഇന്ത്യയിൽ കാണപ്പെടുന്നത്.