കോട്ടയം പുഷ്പനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്പനാഥൻ പിള്ള
തൊഴിൽ നോവലിസ്റ്റ്
ദേശീയത ഇന്ത്യൻ
രചനാ സങ്കേതം അപസർപ്പകം

മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനാണ് പുഷ്പനാഥൻ പിള്ള.കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പകനോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം. വിരമിച്ച ശേഷം സാഹിത്യ രചന തുടരുന്നു.

സാഹിത്യജീവിതം[തിരുത്തുക]

കൃതികൾ[തിരുത്തുക]

 • കർദ്ദിനാളിന്റെ മരണം
 • നെപ്പോളിയന്റെ പ്രതിമ
 • യക്ഷിക്കാവ്
 • രാജ്കോട്ടിലെ നിധി
 • ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ
 • ദി ബ്ലെയ്ഡ്
 • ബ്രഹ്മരക്ഷസ്സ്
 • ടൊർണാഡോ
 • ഗന്ധർവ്വയാമം
 • ദേവയക്ഷി
 • ദി മർഡർ
 • നീലക്കണ്ണുകൾ
 • സിംഹം
 • മന്ത്രമോഹിനി
 • മോണാലിസയുടെ ഘാതകൻ
 • തുരങ്കത്തിലെ സുന്ദരി
 • ഓവർ ബ്രിഡ്ജ്
 • നാഗച്ചിലങ്ക
 • നാഗമാണിക്യം
 • മർഡർ ഗാങ്ങ്
 • ഡെവിൾ
 • ഡ്രാക്കുളക്കോട്ട
 • നിഴലില്ലാത്ത മനുഷ്യൻ
 • ലേഡീസ് ഹോസ്റ്റലിലെ ഭീകരൻ
 • റെഡ് റോബ്
 • ഡയൽ 0003
 • ഡെവിൾസ് കോർണർ
 • ഡൈനോസറസ്
 • പാരലൽ റോഡ്
 • ലെവൽ ക്രോസ്
 • ഡ്രാക്കുളയുടെ അങ്കി
 • ഹിറ്റ്ലറുടെ തലയോട്
 • സന്ധ്യാരാഗം
 • തിമൂറിന്റെ തലയോട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കോട്ടയം_പുഷ്പനാഥ്&oldid=1691695" എന്ന താളിൽനിന്നു ശേഖരിച്ചത്