കോഞ്ഞാട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെങ്ങിന്റെ മടലുകളുടെ ചുവട്ടിൽ തവിട്ട് നിറത്തിൽ കാണുന്നതാണ് കോഞ്ഞാട്ട
Wiktionary
Wiktionary
കോഞ്ഞാട്ട എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

തെങ്ങിന്റെ ഓല മുളച്ചുവരുമ്പോൾ ഉള്ള സംരക്ഷണ കവചമാണ് കോഞ്ഞാട്ട. ഓല വളർന്നുകഴിയുമ്പോൾ മടലിനോട് ചേർന്ന് പട്ടയുടെ ഇടയിൽ കോഞ്ഞാട്ട, വല പോലെ പൊതിഞ്ഞിരിക്കുന്നതായി കാണാം. മടലിനെ തെങ്ങിനോട് ചേർത്ത് ഉറപ്പിച്ചു നിർത്തുന്നതിൽ കോഞ്ഞാട്ടയ്‌ക്ക് പ്രധാന പങ്കുണ്ട്.[അവലംബം ആവശ്യമാണ്] തെങ്ങ് വൃത്തിയാക്കുമ്പോൾ സാധാരണ ഇതിന്റെ ഉണങ്ങിയ ഭാഗങ്ങൾ എടുത്ത് കളയുകയാണു പതിവ്. കീടങ്ങൾ പെറ്റുപെരുകുന്നത് ജീർണ്ണിച്ച കോഞ്ഞാട്ടയിലും കൊതുമ്പിലുമൊക്കെയാണ്[1].

കോഞ്ഞാട്ടയുടെ മറ്റൊരു ദൃശ്യം

വടക്കൻ കേരളത്തിൽ കോഞ്ഞാട്ടയ്ക്ക് അടിച്ചുവാര എന്ന് പറയും. ഇത് ചില അവസരങ്ങളിൽ അരിപ്പയായി ഉപയോഗിക്കാറുണ്ട്. കോഞ്ഞാട്ടയോട് ചേർന്നുണ്ടാകുന്ന ഒരു തരം പൊടി ചിരണ്ടിയെടുത്ത് മുറിവിൽ പുരട്ടാറുണ്ട്. പഴയ കാലത്ത് തീ കത്തിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാനവസ്തുവായിരുന്നു കോഞ്ഞാട്ട.

ശൈലീ പ്രയോഗം[തിരുത്തുക]

കോഞ്ഞാട്ട എന്ന പദം പാഴ് വസ്തു എന്ന അർത്ഥത്തിലും പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. 'പാഴായിപ്പോവുക' എന്ന അർത്ഥത്തിൽ കോഞ്ഞാട്ടയായിപ്പോവുക എന്ന ഒരു ശൈലീപ്രയോഗവും നിലവിലുണ്ട്.

ഔഷധക്കൂട്ട്[തിരുത്തുക]

ചെല്ലി പോലുള്ള കീട ശല്യത്തിനായി മണ്ടയടക്കാൻ തുടങ്ങുന്ന തെങ്ങുകൾ പുകയ്ക്കുവാനും, കൊഴുത്ത തേങ്ങിൻ കഷായം തെങ്ങിന്റെ മണ്ടയിൽ പൊതിഞ്ഞു വെയ്ക്കുന്നതിനും കോഞ്ഞാട്ട ഉപയോഗിക്കറുണ്ട്. കോഞ്ഞാട്ടയുടെ ഒരു ഭാഗം ശക്തമായി തെങ്ങിൽ പിടിച്ചിരിക്കുന്ന സവിശേഷത ഉപയോഗിച്ച് കേടായതെങ്ങിൽ മരുന്നു നിറയ്ക്കാറുണ്ട്.

കരകൗശല വസ്തുക്കൾ[തിരുത്തുക]

പ്രത്യേക രീതിയിൽ സംരക്ഷിച്ച കോഞ്ഞാട്ട ഉപയോഗിച്ച് ലാമ്പ് ഷേഡുകൾ നിർമ്മിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. "തെങ്ങ് കൃഷി - കേരളം/ലക്ഷദ്വീപ് (മാതൃഭൂമി കാർഷികം)". Archived from the original on 2012-01-31. Retrieved 2012-02-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോഞ്ഞാട്ട&oldid=3629806" എന്ന താളിൽനിന്ന് ശേഖരിച്ചത്