കൊറോ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊറോ ഭാഷ
Regionഅരുണാചൽ പ്രദേശ്
Native speakers
800–1,200 (2010 est.)
Sino-Tibetan
Unwritten
Language codes
ISO 639-3mis

അരുണാചൽ പ്രദേശിലെ വിദൂര വന മേഖലയിൽ, മരമുകളിൽ താമസിക്കുന്ന ഗോത്ര വർഗക്കാരുടെ സംസാര ഭാഷയാണ് കൊറോ. റാഞ്ചി സർവകലാശാലയിലെ ഭാഷാശാസ്ത്രജ്ഞൻ ഗണേഷ് മുർമു ഉൾപ്പെട്ട അന്വേഷക സംഘം പഠിച്ച്‌, മറ്റു ഭാഷകളിൽ നിന്നും കൊറോ വിഭിന്നമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു . ബാഹ്യ ലോകത്തിനു ഇതുവരെ അജ്ഞാതമായ കൊറോ എന്നാ ഈ ഭാഷ നാഷണൽ ജോഗ്രാഫിക്കിന്റെ , "എന്ട്യുരിംഗ് വോയിസേസ്" പ്രോജെക്ടിലെ മൂന്നംഗ ഭാഷാശാസ്ത്രജ്ഞരുടെ സംഘം ആണ് ആദ്യം മനസ്സിലാക്കിയത്. ടിബറ്റൻ -ബർമിസ് ഭാഷ കുടുംബത്തിലെ 400 ഭാഷകളിൽ ഒന്നാണിതും. ഈ ഭാഷാകുടുംബത്തിലെ 150 ഭാഷകളും ഇന്ത്യയിൽ ആണ് പ്രചാരത്തിലുള്ളത്. ഏകദേശം ആയിരത്തോളം ആളുകൾ മാത്രമേ ഈ ഭാഷ സംസാരിക്കുന്നുള്ളുവെന്ന് കരുതപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  • http://www.npr.org/templates/story/story.php?storyId=130353817
    • മലയാളമനോരമ , കൊച്ചി , 2010 ഒക്ടോബർ 06 .

    പുറംകണ്ണികൾ[തിരുത്തുക]

    "https://ml.wikipedia.org/w/index.php?title=കൊറോ_ഭാഷ&oldid=3495787" എന്ന താളിൽനിന്ന് ശേഖരിച്ചത്