കൊതുക്
| കൊതുക് Temporal range: 79–0 Ma |
|
|---|---|
| A female mosquito Culiseta longiareolata. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Diptera |
| ഉപനിര: | Nematocera |
| Infraorder: | Culicomorpha |
| ഉപരികുടുംബം: | Culicoidea |
| കുടുംബം: | Culicidae Meigen, 1830 [1] |
| Subfamilies | |
| [[List of mosquito genera
1. Anopheles 2. Culex 3. Aedes 4. Mansonioides 5. Armigerus.|Diversity]] |
|
| 41 genera See: List of mosquito genera |
|
ജന്തുസാമ്രാജ്യത്തിൽ കീട വർഗ്ഗത്തിൽ പെട്ട ഒരിനമാണ് കൊതുക് അല്ലെങ്കിൽ കൊതു.
ഉള്ളടക്കം |
[തിരുത്തുക] കൊതുകിനങ്ങൾ
ജന്തു സാമ്രാജ്യത്തിൽ, ആര്ത്ത്രോപോട ഫൈലം, കീട(insecta) വർഗം, ദിപ്ടീര ഗോത്രം , കുലിസിടെ കുടുംബം , ഉപകുടുംബങ്ങൾ: അനോഫെലിനെ, കൂലിസിനെ, ടോക്സോരിൻകിടിനെ എന്നിവയിൽ ഉൾക്കൊണ്ടതാണു കൊതുകിന്റെ പ്രധാന ജെനുസ്സുകളായ അനോഫെലെസ്, കൂലെക്സ് , ഈഡിസ് , മാൻസോനിയ ,ആർമിജെരസ് എന്നിവ. ലോകമെമ്പാടുമായി ഇതുവരെ ഈ ജെനുസ്സുകളിൽപ്പെട്ട 3500 ഇനം (species) കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും പ്രകൃതി, കാലാവസ്ഥ എന്നിവക്കനുസ്സരിച്ചു മുപ്പതു മുതൽ അറുപതു വരെ വിവിധ ഇനം കൊതുകുകളെ കണ്ടെത്താൻ കഴിയും. എന്നാൽ ഇവയിൽ രോഗങ്ങൾ പരത്തുവാൻ കഴിവുള്ള ഇനങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.
[തിരുത്തുക] ജീവിത ദശ
കൊതുകിന്റെ ജീവിതത്തിൽ നാലു വ്യത്യസ്ത ദശകളുണ്ട്: മുട്ട, കൂത്താടി, സമാധി,മുതിർന്ന കൊതുക്. ഇതിനെ സമ്പൂർണ അവസ്ഥാന്തരം എന്ന് പറയുന്നു. ഇതിനെല്ലാംകൂടി ഏഴു മുതൽ പതിന്നാലു ദിവസ്സം വരെ വേണം. ആദ്യത്തെ മൂന്നു ദശകൾക്ക് വെള്ളത്തിന്റെ സാന്നിധ്യം അവശ്യമാണ്. ശുദ്ധ ജലം, മഴവെള്ളം,മലിനമായ വെള്ളം, ഒഴുകുന്ന വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നിർബന്ധ ലഭ്യത വിവിധ ജെനുസ്സിനും സ്പീഷിസിനും ജീവചക്രം പൂർത്തിയാക്കുവാൻ ആവശ്യമാണ്. പൂർണ വളർച്ച എത്തിയതിനു ശേഷം, കൊതുകുകൾ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള പോഷണത്തിന് വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചു കുടിക്കുന്നു. വായുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകൾ ഇതിനായി ഉപയോഗിക്കുന്നത്. പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ കൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം വരെ മാത്രമാണ്.[2] കൊതുകിന്റെ ക്രോമസോം സംഖ്യ 6 ആണ്.
[തിരുത്തുക] രോഗകാരി
ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്നത് ഇവയാണ് .മലമ്പനി , ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന, മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക് .ഇപ്പോഴും പ്രതിവർഷം 300 ദശലക്ഷം പേരെ മലമ്പനി ബാധിക്കുന്നുണ്ട്. ഇതിൽത്തന്നെ 10 ദശലക്ഷം പേർ മരിക്കുന്നതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു.
.
[തിരുത്തുക] രോഗം പരത്തുന്ന വിവിധ ഇനം കൊതുകുകൾ
[തിരുത്തുക] അനൊഫിലസ്
ഇന്ത്യയിൽ 45 ഇനം അനോഫെലിസ് കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏഴെണ്ണം മാത്രമാണ് മലമ്പനി വാഹകർ.
[തിരുത്തുക] അനോഫിലിസ് കൂലിസ്സിഫാസ്സിസ്
(Anopheles culicifacies) ഈ ഇനത്തിൽ പെട്ട കൊതുകാണ് ഗ്രാമീണ മലമ്പനി (Rural malaria ) പരത്തുന്നതിൽ മുഖ്യൻ. കൃഷിയിടങ്ങളിൽ, പ്രത്യേകിച്ച് നെല്പാടങ്ങളിൽ, സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശുദ്ധ ജലവും ആൽഗകളും ഉണ്ടാവും. ഈ കൊതുകിനു പെറ്റു പെരുകാൻ പറ്റിയ സാഹചര്യമാണ് ഇത്.
[തിരുത്തുക] അനോഫിലിസ് സ്ടീഫൻസ്സി
(Anopheles stephensi) നഗര മലമ്പനി (Urban malaria ) ഉണ്ടാക്കുന്ന ഈ കൊതുക് , ഉപയോഗിക്കാത്ത കിണറുകൾ , ശുദ്ധ ജല സംഭരണികൾ, വൻ കെട്ടിട നിർമാണ സ്ഥലങ്ങൾ എന്നിവടങ്ങളിൽ ലഭ്യമായ ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്നു. (൩) *അനോഫിലിസ് ഫ്ലൂവിയാട്ടിലുസ് (Anopheles fluviatilus) മലകളിൽ നിന്നും ഉള്ള കൊച്ചു അരുവികളിൽ വളരുന്നതായി കാണുന്നു.
- സബ് ഫാമിലി ക്യൂലിസിനെ
-
- അൽബോപിക്തുസ്
- ഈഡൊമെയാ
- ഈഡിസ്
- ആർമിജെറെസ്
- അയ്യുറകിതിയ
- കോക്വിലെറ്റിഡിയ
- ക്യൂലക്സ്
- ക്യൂലിസെറ്റ
- ഡൈനോസിറൈറ്റിസ്
- എറിത്തെമപൊഡൈറ്റിസ്
- ഫികാൽബിയ
- ഗലിഡൊമൈയ
- Haemagogus
- Heizmannia
- Hodgesia
- Isostomyia
- Johnbelkinia
- Limatus
- Lutzia
- Malaya
- മൻസോണിയ
- Maorigoeldia
- Mimomyia
- Onirion
- Opifex
- Orthopodomyia
- സൊറൊഫൊറ
- Runchomyia
- Sabethes
- Shannoniana
- Topomyia
- Toxorhynchites
- Trichoprosopon
- Tripteroides
- ഉഡയ
- യൂറനോട്ടേനിയ ഇതു തവളകളെയാണ് കടിയ്ക്കുന്നത്.
- Verrallina
- Wyeomyia
- Zeugnomyia
[തിരുത്തുക] അവലംബം
- ↑ Ralph Harbach (November 2, 2008). "Family Culicidae Meigen, 1818". Mosquito Taxonomic Inventory. http://mosquito-taxonomic-inventory.info/family-culicidae-meigen-1818.
- ↑ http://www.hsph.harvard.edu/now/jun7/
- European Mosquito Bulletin
- Parks Textbook of Preventive and Social Medicine,Ed. 2009, Jabalpur, Inia.
[തിരുത്തുക] ചിത്രശാല
- കൊതുകിന്റെ ചിത്രങ്ങൾ
-
കോളാമ്പി ചെടിയിൽ നിന്ന് നീർ കുടിക്കുന്ന ഒരു കൊതുക്