കൊടുവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുവേലി
കൊടുവേലി (Plumbago auriculata)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Caryophyllales
കുടുംബം: Plumbaginaceae
ജനുസ്സ്: Plumbago
L.
Species

See text

പ്ലമ്പഗിനേഷ്യേ കുടുംബത്തിലെ, അര മീറ്റർ മുതൽ രണ്ട്മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഔഷധ സസ്യമാണ് ചിത്രകം എന്നും പേരുള്ള കൊടുവേലി. പൊതുവായി ഉഷ്ണമേഖലകളിൽ വളരുന്നു.

വെളുത്തതും കറുത്തതും ചുവന്നതും മഞ്ഞയും പൂക്കളോടുകൂടി നാലുതരമുണ്ടെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു[1] ചുവന്ന പൂക്കളുള്ളതിനാണ് തീക്ഷ്ണത കൂടുതൽ. പൂക്കളുടെ ബാഹ്യ ഇതളുകളിൽ നിന്ന് ഊറിവരുന്ന പശിമയുള്ള കറ പൂകളിലേക്ക് ഇഴഞ്ഞു കയറുന്ന ജീവികളെ കുടുക്കുന്നു.#

കൊടുവേലിയുടെ ഇലയും, വേരും, വേരിലേ തൊലിയും, കറയും ഔഷധമായി ഉപയോഗിക്കാം. ഇത് ഒരു ഉത്തേജകൌഷധമാണ്, അധികമായി ഉള്ളിൽ ചെന്നാൽ നിദ്രാജനകവുമാണ്. [2]

വെള്ള കൊടുവേലിയുടെ എല്ലാ ഭാഗങ്ങളും ശരീരത്തിനുള്ളിൽ ചെന്നാൽ വിഷമാണ്.[3]

ഉള്ളടക്കം

[തിരുത്തുക] ഔഷധ ഉപയോഗങ്ങൾ

  • ത്വക് രോഗങ്ങൾ
  • അജീർണ്ണം
  • വിളർച്ച
  • സന്നിപാതജ്വരം
  • വാതരോഗങ്ങൾ
  • ഗർഭച്ഛിദ്രം
  • ഫിരംഗ (സിഫിലിസ്)
  • പ്രസവാനന്തര രക്തസ്രാവം

തേൾ കടിച്ച മുറിവിൽ ചുവന്ന കൊടുവേലിയുടെ കിഴങ്ങ് അരച്ചു പുരട്ടുന്നത് നന്ന്. കൊടുവേലി കഴിച്ചാൽ മുടി കറുക്കുമെന്ന് പറയുന്നു.[4]

[തിരുത്തുക] ശുദ്ധി

ശുദ്ധി ചെയ്യാൻ പശുവിൻ ചാണകം കലക്കിയ വെള്ളത്തിൽ പുഴുങ്ങിയാൽ മതിയാകും. ചാണകത്തിൽ 24 മണിക്കൂർ വച്ചും ചുണ്ണാമ്പു വെള്ളത്തിൽ കഴുകിയും ശുദ്ധി ചെയ്യാവ്ന്നതാണ്. [4]

വെള്ള കൊടുവേലിPlumbago zeylanica

[തിരുത്തുക] കുറിപ്പുകൾ

#ദുർലഭമായ കൊടുവേലിയുടെ പുഷ്പങ്ങളിൽ പരാഗണം നടത്തുവാൻ ഇഴഞ്ഞു വരുന്ന ജീവികൾക്ക് സാധിക്കാത്തതിനാൽ, അമൂല്യമായ പൂമ്പൊടി നഷ്ടപ്പെടാതിരിക്കുവാ‍ൻ പ്രകൃതിയുടെ പ്രതിരോധം.

ചുവന്ന കൊടുവേലി (Plumbago indica)

[തിരുത്തുക] അവലംബം

  • അഷ്ടാംഗഹൃദയം, (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
നീല കൊടുവേലി (?)(Plumbago auriculata)
  1. അഷ്ടാംഗഹൃദയം
  2. അഷ്ടാംഗഹൃദയം
  3. അഷ്ടാംഗഹൃദയം
  4. 4.0 4.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] മറ്റ് ഉപവർഗ്ഗങ്ങൾ

  • Plumbago aphylla Bojer ex Boiss. (മഡഗാസ്കർ).
  • Plumbago auriculata Lam. (syn. P. capensis). ദക്ഷിണ ആഫ്രിക്ക.
  • Plumbago caerulea Humboldt, Bonpl. & Kunth (syn. P. coerulea). ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറൻ തീരം (വടക്കൻ ചിലി മുതൽ കൊളമ്പിയ വരെ).
  • Plumbago europaea L. Common Leadwort. മദ്ധ്യധരണ്യാഴി തീരങ്ങളും മദ്ധ്യേഷ്യ.
  • Plumbago indica L. (syn. P. rosea). ദക്ഷിണപൂർവ്വേഷ്യ.
  • Plumbago pulchella Boiss. മെക്സിക്കോ.
  • Plumbago scandens L.,P. zeylanica Summer Snow Leadwort. അമേരിക്കൻ ഐക്ക്യനാടുകളുടെ ദക്ഷിന സംസ്ഥാനങ്ങൾ .
  • Plumbago wissii
  • Plumbago zeylanica L. ‘ilie‘e ഹവായി ദ്വീപുകൾ, ദക്ഷിണ പൂർവ്വേഷ്യ, ഓസ്‌ട്രേലിയയുടെ തെക്ക് ഭാഗങ്ങൾ.
"http://ml.wikipedia.org/w/index.php?title=കൊടുവേലി&oldid=1306458" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ