കൊക്കപ്പുഴു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Necator americanus and Ancylostoma duodenale
Hookworms.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Nematoda
ക്ലാസ്സ്‌: Secernentea
നിര: Strongiloidae
കുടുംബം: Ancylostomatidae
ജനുസ്സ്: Necator/Ancylostoma
Species

N. americanus
A. duodenale

സാധാരണ മൃഗങ്ങളുടെ വയറ്റിലുണ്ടാകുന്ന ഒരുതരം കൃമിയാണ് കൊക്കപ്പുഴു (Hookworm). സാധാരണ ഇവ പട്ടി, പൂച്ച.. തുടങ്ങി മനുഷ്യനിൽ വരെ കാണാവുന്ന ഒരു പരാന്ന ഭോജിയാണിത്. കൊക്കപ്പുഴുവിന്റെ മുട്ടകൾ സാധാരണ വിസർജ്യത്തിലൂടെയാണു മണ്ണിലെത്തുന്നത്. ചെരിപ്പിടാതെ മണ്ണിലൂടെ നടക്കുന്ന കുട്ടികളിൽ ഇവയുടെ ലാർവകൾ കാലിലൂടെ കയറുന്നു.രക്ത പ്രവാഹത്തിലൂടെ ശ്വാസകോശത്തിലെത്തുന്ന കൊക്കപ്പുഴു ചുമ, ശ്വാസതടസം, ചെറിയതോതിലുള്ള പനി ഇവയ്ക്കു കാരണമാകുന്നു. ഇവ ചെറുകുടലിൽ പറ്റിപ്പിടിച്ചാണു പൂർണ വളർച്ച പ്രാപിക്കുന്നത്. കൊക്കപ്പുഴു വിശപ്പില്ലായ്മ, അതിസാരം എന്നിവയ്ക്കു കാരണമാകുന്നു, വിളർച്ച, മലത്തിൽകൂടി രക്തം നഷ്ടപ്പെടൽ എന്നീ പ്രശ്നങ്ങൾക്കും കരണമാകാറുണ്ട്.

കൊക്കപ്പുഴുവിന്റെ ജീവിതചക്രം
കൊക്കപ്പുഴുവിന്റെ മുട്ട
"http://ml.wikipedia.org/w/index.php?title=കൊക്കപ്പുഴു&oldid=1818960" എന്ന താളിൽനിന്നു ശേഖരിച്ചത്