കൈനിക്കര പത്മനാഭപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടകകൃത്തും രാഷ്ട്രീയ ചിന്തകനും ആയിരുന്നു കൈനിക്കര പത്മനാഭപിള്ള.

ജീവിത രേഖ[തിരുത്തുക]

1898-ൽ ജനനം. കൈനിക്കര കുമാരപിള്ളയുടെ സഹോദരൻ. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു[1]. 1976-ൽ നിര്യാതനായി. നാടക നടനും ആയിരുന്നു. നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയും രചിച്ചിട്ടുണ്ട്.

പ്രധാന നാടകങ്ങൾ[തിരുത്തുക]

  • വേലുത്തമ്പി ദളവ (1932)
  • കാൽവരിയിലെ കല്പ പാദപം
  • വിധിമണ്ഡപം (1955)
  • അഗ്നിപഞരം (1962)
  • സ്വാതി തിരുനാൾ (1966)


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കൈനിക്കര_പത്മനാഭപിള്ള&oldid=1789471" എന്ന താളിൽനിന്നു ശേഖരിച്ചത്